X
ഇര്‍ഫാന്‍ ഖാന്‍
Actor

ഇര്‍ഫാന്‍ ഖാന്‍ ജീവചരിത്രം


പ്രശസ്ത ഹിന്ദി ചലച്ചിത്ര നടനാണ് ഇര്‍ഫാന്‍ഖാന്‍. പിതാവ് സഹാബ് ദേ ഇര്‍ഫാന്‍ അലി ഖാന്‍. എം എ കഴിഞ്ഞതിനുശേഷം 1984ല്‍ നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു അഭിനയം പഠിച്ചു. 1987ല്‍  പഠനം പൂര്‍ത്തിയായതിനുശേഷം മുംബൈയിലേക്ക് മാറി. അക്കാലത്ത് നിരവധി സീരിയലുകളില്‍ അഭിനയിച്ചിരുന്നു. വില്ലന്‍ വേഷങ്ങളിലാണ് പ്രധാനമായും അഭിനയിച്ചിരുന്നത്. ചാണക്യ, ചന്ദ്രകാന്ത എന്നിവ അഭിനയിച്ച സീരിയലുകളില്‍ പ്രധാനപെട്ടവയാണ്. 

1988ല്‍ മീര നായര്‍ സംവിധാനം ചെയ്ത സലാം ബോംബേ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 1990ല്‍ ഏക് ഡോക്ടര്‍ കി മൗത് എന്ന സിനിമയിലും 1998ല്‍ സച് എ ലോങ് ജേര്‍ണി എന്ന സിനിമയിലും അഭിനയിച്ചു. പക്ഷേ ഈ സിനിമകളിലൊന്നും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് 2003ല്‍ അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തില്‍ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി. 

2004ല്‍ ഹാസില്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 2007ല്‍ ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമയിലൂടെ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു. 2012ല്‍ പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരം ലഭിച്ചു. ചലച്ചിത്രതാരം സുതാപ സിക്ദറിനാണ് ഭാര്യ.  ക്യാന്‍സര്‍ രോഗത്തെതുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. പിന്നീട്‌‌ വന്‍കുടലിന് അണുബാധയുണ്ടായതിനെ തുടര്‍ന്ന്‌  2020 ഏപ്രില്‍ 29ന് അന്തരിച്ചു.




താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+