Celebs»Jason Momoa»Biography

    ജാസണ്‍ മോമോ ജീവചരിത്രം

    ഹവായ്-അമേരിക്കൻ നടനും, മോഡലും, നിർമ്മാതാവുമാണ് ജോസഫ് ജേസൺ നമകീഹ മോമോവ. സൈനിക സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പര സ്റ്റാർഗേറ്റ് അറ്റ്ലാന്റിസിലെ (2004-2009) റോണോൺ ഡെക്സ്, എച്ച്ബിഒ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിലെ (2011-2012) ഖാൽ ഡ്രോഗോ, നെറ്റ്ഫ്ലിക്സ് പരമ്പര ഫ്രോണ്ടിയറിലെ (2016-ഇതുവരെ) ഡിക്ലാൻ ഹാർപ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് അറിയപ്പെടുന്നത്.
     
    2011-ൽ കൊനാൻ ദി ബാർബേറിയൻ എന്ന ചിത്രത്തിൽ ജേസൺ മോമോവ മുഖ്യവേഷം ചെയ്തു. 2016 ൽ ഇറങ്ങിയ ബാറ്റ്മാൻ v സൂപ്പർമാൻ: ഡോൻ ഓഫ് ജസ്റ്റിസ് എന്ന ചിത്രത്തിൽ തുടങ്ങി അക്വാമാൻ എന്ന കഥാപാത്രം അവതരിപ്പിച്ചു വരുന്നു. 2017 ചിത്രം ജസ്റ്റിസ് ലീഗ്‌, 2018 ൽ ഇറങ്ങാനിരിക്കുന്ന ചിത്രം അക്വാമാൻ എന്നിവയിലും ഈ കഥാപാത്രത്തെ വീണ്ടും അവതരിപ്പിച്ചു. 2014 ജൂലൈയിൽ പുറത്തിറങ്ങിയ റോഡ് ടു പാലോമ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിച്ച ചലച്ചിത്രം. ഈ ചിത്രത്തിൽ അദ്ദേഹം മുഖ്യ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.  
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X