Celebs»K P A C Sunny»Biography

    കെ പി എ സി സണ്ണി ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ് കെ.പി.എ.സി. സണ്ണി.1934 ഏപ്രില്‍ 18ന് ചവറയില്‍ ജനിച്ചു.ചവറ ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂളിലും ഫാത്തിമാ മാതാ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു.അക്കാലയളവില്‍  'സ്‌നേഹം അനശ്വരമാണു' എന്ന പേരില്‍  നാടകം രചിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ ആര്‍ട്ട്‌സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. പിന്നീടു  കലാനിലയത്തില്‍ ചേര്‍ന്നു.

    1964ല്‍ സംസ്ഥാന ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനില്‍ അക്കൗണ്ടന്റായി ജോലിയില്‍ ചേര്‍ന്നു.അപ്പോഴും നാടകങ്ങളില്‍ അഭിനയിക്കാന്‍ സണ്ണി സമയം കണ്ടെത്തി. ആറ്റിങ്ങള്‍ ദേശാഭിമാനി, കെ പി എ സി, നാഷണല്‍, നളന്ദ, വയലാര്‍ നാടകവേദി തുടങ്ങിയ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടകനടനായി കലാജീവിതമാരംഭിച്ച സണ്ണി 1970ല്‍ ആണു ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

    എ.വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ 'സ്‌നേഹമുള്ള സോഫിയ' ആണ് അദ്യമായി  അഭിനയിച്ച ചിത്രം.250ല്‍ അധികം ചിത്രങ്ങളില്‍ സണ്ണി അഭിനയിച്ചിട്ടുണ്ട്.നിരവധി തവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും 2005ല്‍ ഇ.പി.ടി.എ. പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.2006 ഏപ്രില്‍ 18ന് ഹൃദയാഘാതം മൂലം  അന്തരിച്ചു. മേഴ്‌സിയാണു ഭാര്യ.രണ്ടു മക്കള്‍ ദീപ, രൂപ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X