കമാലിനി മുഖർജി
Born on 04 Mar 1980 (Age 44) Kolkata
കമാലിനി മുഖർജി ജീവചരിത്രം
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയാണ് കമാലിനി മുഖര്‍ജി.1980 മാര്‍ച്ച് 4ന് കൊല്‍ക്കത്തയില്‍ ജനിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.കൊല്‍ക്കത്തയിലെ ലോറെറ്റോ കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി.പിന്നീട് മുംബൈയില്‍ നാടകാഭിനയത്തില്‍ കോഴ്സ് ചെയ്തു. നിരവധി നാടകങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.രേവതി സംവിധാനം ചെയ്ത ഫിര്‍ മിലേംഗ എന്ന ഹിന്ദി ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പരസ്യചിത്രത്തിലെ അഭിനയം ശ്രദ്ധയില്‍പെട്ടിട്ടാണ് രേവതി തന്റെ ചിത്രത്തിലേക്ക് കമാലിനിയെ ക്ഷണിച്ചത്. തെലുങ്കു ചിത്രമായ ആനന്ദിലെ നായികാവേഷം ചലച്ചിത്രരംഗത്ത് കമാലിനിയെ പ്രശസ്തയാക്കി. മലയാളത്തില്‍ കുട്ടിസ്രാങ്ക്, പുലുമുരുകന്, നത്തോലി ഒരു ചെറിയ മീനല്ല, എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്.
ബന്ധപ്പെട്ട വാര്‍ത്ത