ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയും, നിർമ്മാതാവും, ടെലിവിഷൻ അവതാരികയുമാണ് ഖുശ്‌ബു ഖാൻ. 1980-കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്.
1981-ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു എന്നിവരോടൊപ്പവും മലയാളത്തിൽ സുരേഷ്‌ഗോപി, മോഹൻലാൽ തുടങ്ങിയവരോടൊപ്പവും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ നൽകിയത്. തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിരുന്നു.തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന പേരിൽ ഒരു ഇഡ്ഡലി തന്നെയുണ്ട്. അത് പോലെ ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നു.
ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. 2010 മെയ് പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ച് ഖുശ്‌ബു ഡി എം കെ യിൽ ചേർന്നു.
വിവാദം: എട്ടാം വയസില്‍ പിതാവ് ലൈംഗികമായി തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ഖുശ്ബു തുറന്നു പറഞ്ഞിരുന്നു. തുറന്നു പറച്ചില്‍ വലിയ വിവാദമായതോടെ ''ഞാന്‍ ഞെട്ടിക്കുന്ന കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. സംഭവിച്ച കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞു. ഇത്തരം ദുരവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയാനുള്ള പ്രചോദനം കിട്ടാനാണ് ഞാന്‍ ഇതു പറഞ്ഞതെന്നും'' ഖുശ്ബു പ്രതികരിച്ചിരുന്നു.