Celebs»Lenin Rajendran»Biography

    ലെനിന്‍ രാജേന്ദ്രന്‍ ജീവചരിത്രം

    മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനും തിരക്കഥകൃത്തുമാണ് ലെനിന്‍ രാജേന്ദ്രന്‍.തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ്  ജനനം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ പഠനം.പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു.ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ് ലെനിന്‍ രാജേന്ദ്രന്‍. 1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1985 ല്‍ പുറത്തിറങ്ങിയ മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രം ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. മഴയെ സര്‍ഗാത്മകമായി തന്റെ ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സംവിധായകനാണ് രാജേന്ദ്രന്‍.പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ സ്വാതിതിരുന്നാള്‍ എന്ന ചിത്രത്തില്‍ ഇതു കാണാന്‍ സാധിക്കും.1992 ല്‍ സംവിധാനം ചെയ്ത 'ദൈവത്തിന്റെ വികൃതികള്‍ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു.

     കമലാ സുരയ്യയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥയെ അടിസ്ഥാമമാക്കി സംവിധാനം ചെയ്ത ചിത്രമാണ്  2001 പുറത്തിറങ്ങിയ മഴ എന്ന ചിത്രം.ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകരിലൊരാളാണ് അദ്ദേഹം. ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മക്ക്, അന്യര്‍, മഴ എന്നിവയാണ് കൃതികള്‍. ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്‍, മഴക്കാല മേഘം, സ്വാതി തിരുന്നാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ് എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.ഭാര്യ ഡോ.രമണി , പാര്‍വതി ,ഗൗതമന്‍ എന്നിവര്‍ മക്കളാണ്. 2019 ജനുവരി 14ന് അന്തരിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X