Celebs»Liyona»Biography

    ലിയോണ ജീവചരിത്രം

    2012ല്‍ പ്രദര്‍ശനത്തിനെത്തിയ കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ ലിഷോയ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. റെജി നായര്‍ സംവിധാനം ചിത്രത്തില്‍ ശാരദ, നവമി, ലാലു അലക്‌സ് എന്നിവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കള്‍. അതേ വര്‍ഷം തന്ന അനൂപ് കണ്ണന്‍ സംവിധാനം ചെയ്ത ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തില്‍ ജെനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് ലിയോണ ശ്രദ്ധിക്കപെട്ടു. 2013ല്‍ നോര്‍ത്ത് 24 കാതം, റെഡ് വൈന്‍, ബാങ്കിള്‍സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2015ല്‍ ഒന്നും ഒന്നും മൂന്ന്, ഹരം, റോസാപ്പൂക്കാലം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ ഡോ ട്രീസ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.  എന്‍ ഇനിയ കാതല്‍ മഴൈ എന്ന സിനിമയിലൂടെ തമിഴകത്തും ബാലു ലവ്‌സ് നന്ദിനി എന്ന സിനിമയിലൂടെ കന്നഡസിനിമയിലും അഭിനയിച്ചു. ഹദിയ, ജെമിനി, മായാനദി, കിടു, കളം, മറഡോണ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. പരസ്യരംഗത്തും സജീവമാണ് ലിയോണ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X