Celebs»Mammootty»Biography

    മമ്മൂട്ടി ജീവചരിത്രം

    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടനും നിർമ്മാതാവുമാണ് മമ്മൂട്ടി. കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് പ്രി ഡിഗ്രിയും, എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബിയും കരസ്ഥമാക്കിയതിനു ശേഷം മഞ്ചേരിയിൽ രണ്ടു വർഷം സേവനം അനുഷ്ടിച്ചു. 

    'വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിലാണ്  ആദ്യം അഭിനയിക്കുന്നത്, തുടർന്ന് അതേ വർഷം പുറത്തിറങ്ങിയ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ് 'യവനിക'. ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്ത്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായ് മാറി. 

    ശേഷം, അഹിംസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും അദ്ധേഹത്തെ തേടി എത്തി. 80-തുകളിൽ പുറത്തിറങ്ങിയ കൂടെവിടെ, ആ രാത്രി തുടങ്ങിയ ചിത്രങ്ങളും ജനശ്രദ്ദ ആകർഷിച്ചു. മമ്മൂട്ടിക്ക് ആദ്യമായ് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും, ഫിലിം ഫെയർ പുരസ്ക്കാരവും നേടിക്കൊടുത്തത് 'അടിയൊഴുക്കുകൾ' എന്ന ചിത്രമാണ്‌. തുടർന്ന് യാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും, മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരവും അദ്ദേഹം സ്വന്തമാക്കി. എണ്‍പതുകളിൽ പുറത്തിറങ്ങി ജനശ്രദ്ധ ആകർഷിച്ച ചില മമ്മൂട്ടി ചിത്രങ്ങളാണ്‌ സന്ധർഫം, നീർകൂത്ത്, അതിരാത്രം തുടങ്ങിയവ. 

    മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങി വളരെ അധികം പരാമർഷിക്കപ്പെട്ട കുറ്റാന്വേഷണ ചിത്രമാണ് ഒരു 'സിബിഐ ഡയറി കുറിപ്പ്'. പിന്നീട് ഇതേ പശ്ചാത്തലത്തിൽ ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. എം ടി വാസുദേവൻ‌ നായരുടെ അക്ഷരങ്ങൾ, സുകൃതം, കേരള വർമ്മ പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

    മലയാളത്തിലെ പ്രമുഖ ചാനലായ മലയാളം കമ്മ്യൂണിക്കേന്‍സിന്റെ രൂപികരണം മുതല്‍ മമ്മൂട്ടി ചെയര്‍മാനാണ്. കൈരളി, പീപ്പിള്‍, വി എന്നീ ചാനലുകള്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ കൂഴിലുള്ളതാണ്.

    മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ അന്യ ഭാഷാ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചലച്ചിത്ര നടൻ ദുൽക്കർ സൽമാൻ, സുറുമി എന്നിവർ മക്കളാണ്.      
     
    അവാര്‍ഡുകള്‍
    ദേശീയ ചലച്ചിത്രപുരസ്കാരം

    1990 (മതിലുകൾ, ഒരു വടക്കൻ വീരഗാഥ)

    1994 (വിധേയൻ, പൊന്തൻ മാട)

    1999 (അംബേദ്കർ - ഇംഗ്ലീഷ്)


    കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

    1981 - അഹിംസ(സഹനടൻ)

    1984 - അടിയൊഴുക്കുകൾ

    1985 - യാത്ര, നിറക്കൂട്ട് (പ്രത്യേക പുരസ്കാരം)

    1989 - ഒരു വടക്കൻ വീരഗാഥ, മതിലുകൾ

    1994 - വിധേയൻ, പൊന്തൻ മാട

    2004 - കാഴ്ച

    2009 - പാലേരിമാണിക്യം

    ഫിലിംഫെയർ അവാർഡുകൾ

    1984 - അടിയൊഴുക്കുകൾ

    1985 - യാത്ര

    1986 - നിറക്കൂട്ട്

    1990 - മതിലുകൾ

    1991 - അമരം

    1997 - ഭൂതക്കണ്ണാടി

    2001 - അരയന്നങ്ങളുടെ വീട്

    2004 - കാഴ്ച

    2006 - കറുത്ത പക്ഷികൾ

     

     

     

     

     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X