Celebs»Mohan Sithara»Biography

    മോഹൻ സിത്താര ജീവചരിത്രം

    മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ സംഗീത സംവിധായകനാണ് മോഹന്‍ സിത്താര. ചെറുപ്പം മുതലേ ഹാര്‍മോണിയം, തബല തുടങ്ങി സംഗീതോപകരണങ്ങളില്‍ പ്രാവീണ്യം നേടി. സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വയലില്‍ പഠിക്കുവാനായി സംഗീത പാഠശാലയില്‍ ചേര്‍ന്നു. അക്കാലത്തുതന്നെ തിരുവന്തപുരത്തെ നിസരി എന്ന സംഗീത വിദ്യാലയത്തില്‍ നിന്നും പാശ്ചാത്യ സംഗീതവും പഠിച്ചു. സംഗീത പഠനത്തോടൊപ്പം തിരുവന്തപുരത്തെ ഗാനമേള ട്രൂപ്പായ സിതാരയില്‍ വയലിനിസ്റ്റായി ജോലി ചെയ്തു. 

    1986 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധായനാവുന്നത്. ചിത്രത്തിലെ 'രാരീ രാരീരം രാരോ' എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. 1989ല്‍ ചാണക്യന്‍ എന്ന ഹിറ്റു ചിത്രത്തിനും സംഗീതം നിര്‍വ്വഹിച്ചു. 

    പിന്നീട്  ദീപസ്തംഭം മാഹാശ്ചര്യം, മഴവില്ല്, ഇഷ്ടം, രാക്ഷസരാജാവ്,  മിസ്റ്റര്‍  ബ്രഹ്മചാര്യ , നമ്മള്‍, കുഞ്ഞിക്കൂനന്‍, സദാനന്റെ  സമയം, സ്വപ്‌നക്കൂട്, , കാഴ്ച, രാപ്പകല്‍, തന്മാത്ര, തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ഹിറ്റു  ഗാനങ്ങള്‍ അദ്ധേഹം മലായളത്തിനു നല്‍കി. ഇതുവരെയായി ഏകദേശം എഴുനൂറ്റിഅമ്പതോളം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 



     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X