Celebs»Mukesh»Biography

    മുകേഷ് ജീവചരിത്രം

    പ്രശസ്ത നാടക നടനും, നാടക സം‌വിധായകനുമായ ഒ മാധവന്റെ മകനാണ് മുകേഷ്. മുകേഷ് ബാബു എന്നാണ് ശരിയായ പേര്. 1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 

    1989-ൽ സിദ്ദിക്ക് ലാൽ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ് എന്ന ചിത്രമാണ് അദ്ദേഹത്തിന് ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്. നെടുമുടി വേണു, ലിസ്സി, ജഗതിഷ് തുടങ്ങിയവരോടോത്ത് മുകേഷ് അഭിനയിച്ച മുത്താരംകുന്ന് പി ഓ എന്ന ചിത്രം വളരെ നല്ല പ്രശംസ പിടിച്ചു പറ്റി. 1990-ൽ മുകേഷ് നായകനായി പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രം കേരളത്തിലെ പ്രേക്ഷകർക്ക് ചിരിയുടെ ഒരു പുത്തൻ അനുഭവം പകർന്നു നൽകി. ഇതിന്റെ തുടർച്ചയായി ടൂ ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൌസ് ഇൻ എന്ന രണ്ടു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി.

    2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുകേഷ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചാണ് മുകേഷ് നിയമസഭയിലെത്തിയത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X