പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ജീവചരിത്രം

  കര്‍ണാടക സംഗീതജ്ഞനും, മലയാളചലച്ചിത്രസംഗീതസംവിധായകനുമാണ് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്. ആറാം വയസ്സില്‍ സംഗീതം അഭ്യസിച്ചുതുടങ്ങി. വി.കെ.ശങ്കരപ്പി, ജി.എന്‍. ബാലസുബ്രഹ്മണ്യയ്യര്‍ തുടങ്ങിയവരായിരുന്നു ഗുരുക്കന്മാര്‍.1976ല്‍ തരംഗനിസരി സ്‌കൂളില്‍ സംഗീതാദ്ധ്യാപകനായി ചേര്‍ന്നു. ഒരു വര്‍ഷത്തിന്നുശേഷം തിരുവനന്തപുരം ആകാശവാണിയില്‍ സംഗീതസംവിധായകനായി.
   
  കോഴിക്കോട് ആകാശവാണിയിലും  പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ബി. ശശികുമാര്‍, കെ.എസ്.ഗോപാലകൃഷ്ണന്‍, ആര്‍. വെങ്കിട്ടരാമന്‍, മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍, ആര്‍.കൃഷ്ണസ്വാമി, ദൊരൈസ്വാമി, എം.ജി.രാധാകൃഷ്ണന്‍, നെയ്യാറ്റിന്‍കര വാസുദേവന്‍, എസ്.എ.സ്വാമി, കെ.പി.ഉദയഭാനു, എസ്.ആര്‍.രാജു തുടങ്ങിയ സംഗീതജ്ഞര്‍ സഹപ്രവര്‍ത്തകരായിരുന്നു. ആകാശവാണിയിലെ എ ഗ്രേഡ് കലാകാരനായ അദ്ദേഹം അവരുടെ ദേശീയ സംഗീതപരിപാടിയില്‍ പാടിയിട്ടുണ്ട്.

  ഇന്നലെ, സ്‌നേഹം, തൂവനത്തുമ്പികള്‍, തുടങ്ങി നിരവധി ചലച്ചിത്രങ്ങള്‍ക്ക്  സംഗീതം നല്‍കിയിട്ടുണ്ട്.  പത്മരാജന്റെ ഇന്നലെ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന്  കേരളസംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്‌. കെ.ജെ.യേശുദാസിന്റെ തരംഗിണി സ്റ്റൂഡിയോയുമായി സഹകരിച്ചുകൊണ്ട് പ്രശസ്തമായ നിരവധി ഭക്തിഗാനങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അതിലൊന്നാണ്  തിരുമധുരം എന്ന ആല്‍ബം.
   
  തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിലും സരസ്വതിമണ്ഡപത്തിലും സ്വാതി സംഗീതോത്സവത്തിലുമടക്കം ഇന്ത്യയിലെമ്പാടും  കര്‍ണ്ണാടകസംഗീതക്കച്ചേരികള്‍ നടത്തിയിട്ടുണ്ട്. പത്മരാജന്‍ സംവിധാനം ചെയ്ത ഇന്നലെ എന്ന ചിത്രത്തിലെ സംഗീത സംവിധാന നിര്‍വ്വഹണത്തിനു മികച്ച സംഗീത സംവിധായകനുള്ള കേരളസംസ്ഥാനം ചലച്ചിത്രപുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആദരവും ആറ്റുകാല്‍ ദേവി പുരസ്‌കാരവും ഉദിയന്നൂര്‍ ദേവി പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
   
  ലളിതഗാനസംവിധായകനെന്ന നിലക്ക് ആകാശവാണിയുടെ ദേശീയപുരസ്‌കാരം 1984,1987,1994 എന്നീ വര്‍ഷങ്ങളില്‍ അദ്ദേഹത്തെ തേടിയെത്തി. ടി.വി. പരിപാടികളിലെ മികച്ച സംഗീതസംവിധായകന്‍, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്‌. 2013ല്‍ ഇന്ത്യാ സര്‍ക്കാറിന്റെ സാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്ന് കര്‍ണ്ണാടകസംഗീതത്തില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും അദ്ദേഹത്തിന്  കിട്ടിയിട്ടുണ്ട്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X