പൃഥ്വിരാജ് സുകുമാരന്‍ ജീവചരിത്രം

    അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും യുവനടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ് എന്ന നടന്‍. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി സിനിമയിലേക്ക്‌ വന്ന താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തിരുവനന്തപുരം സൈനിക് സ്‌ക്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം  പൂര്‍ത്തിയാക്കിയശേഷം ഓസ്‌ട്രേലിയയില്‍ വിവര സാങ്കേതിക വിദ്യയില്‍  ബിരുദ കോഴ്‌സിനു ചേര്‍ന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു.

    2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം  കുറിക്കുന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ "പുതിയ മുഖം" എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടീരുന്നു, അതിന് ശേഷം യംഗ് സൂപ്പർ സ്റ്റാർ(മലയാള സിനിമാ ലോകത്തെ ഭാവി സൂപ്പർ സ്റ്റാർ) എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായി.

    സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്രവ്യവസായികളുടെ സംഘടനകളും തമ്മിൽ 2004-ൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായ വേളയിൽ തിലകൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പം വിമത ചേരിയിൽ നിലയുറപ്പിച്ച് പൃഥ്വിരാജ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വിമതരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിൽ നായകനും പൃഥ്വിയായിരുന്നു.

    2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടുമ്പോൾ ആ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനും കൂടി അദ്ദേഹം അർഹനായി. 2013 ൽ അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തന്റെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിലൂടെ ഈ അവാർഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ്.


    2005 ൽ കനാകണ്ടേൻ എന്ന ചിത്രത്തിലൂടെ തമിഴ് ചലചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചു. 2007 ൽ 3 തമിഴ് ചിത്രങ്ങളാണ് പൃഥ്വിയുടേതായ് പുറത്തിറങ്ങിയത്. ഇതിൽ മൊഴിയിലെ പ്രകടനം ജനശ്രദ്ധ നേടി. 2008 ൽ ഉദയനാണ് താരം എന്ന മലയാളചിത്രത്തിന്റെ തമിഴ് റീമേക്കായ വെള്ളിത്തിരെയിൽ നായകനായി പൃഥ്വി എത്തി. 2009 ൽ ക്ലാസ്മേറ്റ്സിന്റെ തമിഴ് പതിപ്പായ നിനയ്ത്താലെ ഇനിയിക്കും പുറത്തിറങ്ങി. വസന്തബാലന്റെ ബിഗ് ബജറ്റ് ചിത്രമായ കാവ്യതലൈവൻ ആണ് പൃഥ്വിയുടെ പുറത്തിറങ്ങാനുള്ള തമിഴ് ചിത്രം. 2010 ൽ പുറത്തിറങ്ങിയ പോലീസ് പോലീസ് എന്ന ചിത്രത്തിലൂടെയാണ് തെലുംഗ് ചലചിത്ര മേഖലയിൽ അരങ്ങേറുന്നത്. പിന്നീട് അനന്തഭദ്രം, റോബിൻഹുഡ്, ഉറുമി തുടങ്ങിയ ചിത്രങ്ങൾ തെലുംഗിലേയ്ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്.

    പൃഥ്വിരാജിന്റെ ആദ്യ ഹിന്ദി ചിത്രമായ അയ്യ 2012 ഒക്ടോബർ 12 ന് പുറത്തിറങ്ങി. റാണി മുഖർജിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചിൻ കുന്ദാൾക്കർ സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ തന്റെ രണ്ടാമത്തെ ചിത്രത്തിനു പൃഥ്വിരാജ് തയ്യാറായിരുന്നു. അതുൽ സബർവാൾ സംവിധാനം ചെയ്ത ഔറംഗസേബ് ആണ് ചിത്രം. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ അർജുൻ കപൂറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

    അവാര്‍ഡുകള്‍

    മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം - വാസ്തവം (2006)
    മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം - അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ് (2013)
    കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2020 - മികച്ച നടന്‍ (അയ്യപ്പനും കോശിയും)
    സൈമ അവാര്‍ഡ്‌ 2020 -  മികച്ച നടന്‍ : (അയ്യപ്പനും കോശിയും)
    സൈമ അവാര്‍ഡ് 2019 - നവാഗത സംവിധായകന്‍ - (ലൂസിഫര്‍)







     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X