തമിഴ് ചലച്ചിത്രരംഗത്തെ പ്രശസ്ത അഭിനേത്രിയാണ് രാധിക ശരത്കുമാര്‍.പ്രശസ്ത തമിഴ് നടന്‍ എം ആര്‍ രാധയുടെ മകളാണ്.1978ല്‍ ഭാരതിരാജ സംവിധാനം ചെയ്ത കിഴക്കേ പോകും റെയില്‍ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്.പിന്നീട് ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍താര നായകന്മാരുടെയും കൂടെ ജോഡിയായി താരം തിളങ്ങി.തമിഴ് ചിത്രങ്ങള്‍ക്കു പുറമെ തെലുഗു, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
ഗാംബിനോസ്, വജ്രായുധം, പ്രതികാരം, രാമലീല, കൈകേയി, ജസ്റ്റിസ് രാജ, ചാവേറ്റുപട, കൂടും തേടി, അര്‍ത്ഥന, രാമലീല തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.1993ല്‍ പുറത്തിറങ്ങിയ അര്‍ത്ഥന എന്ന ചിത്രത്തിനുശേഷം 2017ലാണ് ദിലീപ് ചിത്രം രാമലീലയിലൂടെ രാധിക മലയാളത്തിലേക്ക് തിരിച്ചെത്തിയത്.
അഭിനേത്രി എന്നതിനുപുറമെ പ്രൊഡക്ഷന്‍ ഹൗസായ റഡാന്‍ മീഡിയ വര്‍ക്ക്‌സിന്റെ സാരഥിയെന്ന നിലയിലും രാധിക ശ്രദ്ധേയയാണ്.ഒരു ചലച്ചിത്ര സംവിധായകന്റെ ആദ്യ സംവിധായിക സംരംഭത്തിനു നല്‍കുന്ന ഇന്ദിരാഗാന്ധി പുരസ്‌ക്കാരം നേടിയ മീണ്ടും ഒരു കാതല്‍കതൈ എന്ന ചിത്രത്തന്റെ നിര്‍മ്മാതാവാണ്.
തമിഴ് സിനിമ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തില്‍ നിന്ന് ഒരു കാരണവും കൂടാതെ ഭാര്‍ത്താവ് ശരത് കുമാറിനെ പുറത്താക്കിയതിനെതിരെ രാധിക രംഗത്ത് വന്നിരുന്നു.നടികര്‍ സംഘത്തിന്റെ ട്രഷററും ജനറല്‍ സെക്രട്ടറിയുമായ കാര്‍ത്തിക്കും വിശാലും ചേര്‍ന്ന് യാതൊരു വിശദീകരണവും നല്‍കാതെയാണ് ശരത്കുമാറിനെ പുറത്താക്കിയതെന്ന് രാധിക പറഞ്ഞിരുന്നു.ശരത് കുമാര്‍ പ്രസിഡന്റായിരിക്കുമ്പോള്‍ 10 കോടിയുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചായിരുന്നു അദ്ധേഹത്തിന്റെ അംഗത്വം റദ്ദാക്കിയത്.