Celebs»Ramesh Pisharody»Biography

    രമേഷ് പിഷാരടി ജീവചരിത്രം

    മലയാള  ചലച്ചിത്ര നടനും, മിമിക്രി ആര്‍ടിസ്റ്റും, ടെലിവിഷന്‍ അവതാരകനുമാണ് രമേഷ് പിഷാരടി. സിനിമാല എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനായത്. 2008 ല്‍ പുറത്തിറങ്ങിയ പോസറ്റീവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായി അഭിനയിച്ചു.  ഏഷ്യാനെറ്റില്‍ ബഡായി ബംഗ്ലാവ് എന്ന പരിപാടിയുടെ അവതാരകനാണ്.

    അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് കേന്ദ്രീയ വിദ്യാലയത്തിലും, കാരിക്കോട് സർക്കാർ ഹൈസ്കൂളിലും, പിന്നെ പ്രീഡിഗ്രി പൂർത്തീകരിച്ചത് തലയോലപ്പറമ്പിലെ ദേവസ്വം ബോർഡ് കോളേജിലാണ്. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിൻ സ്റ്റാലിയൻസി'ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്. 2018ല്‍ ജയറാമിനെ നായകനാക്കി പഞ്ചവര്‍ണതത്ത എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിനുശേഷം 2019ല്‍ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X