Celebs»Rekha»Biography

    രേഖ ജീവചരിത്രം

    ബോളിവുഡ് നടിയാണ് രേഖ. 1954 ഒക്ടോബര്‍ 10ന് ചെന്നൈയില്‍ ജനനം. തമിഴിലെ പ്രമുഖ നടനായ ഗണേശന്റെ മകളാണ് രേഖ.മാതാവ് തെലുങ്ക് ചലച്ചിത്ര നടിയായ പുഷ്പവല്ലി. യഥാര്‍ത്ഥ പേര് ഭാനുരേഖ ഗണേശന്‍.രേഖയുടെ മാതാപിതാക്കള്‍ ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല. രേഖയുടെ കുട്ടിക്കാലത്ത് ജെമിനി ഗണേശന്‍ രേഖയെ തന്റെ കുട്ടിയായി അംഗീകരിച്ചിരുന്നില്ല.1966 ല്‍ പുറത്തിിറങ്ങിയ തെലുഗു ചിത്രം രംഗുല രത്‌നം എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം.നായികയായി അഭിനയിച്ചത് 1969 ല്‍ പുറത്തിറങ്ങിയ കന്നട ചിത്രത്തിലാണ്.ആ വര്‍ഷം തന്നെ ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. 1970 ല്‍ രേഖ ഒരു തെലുഗു ചിത്രത്തിലും സാവന്‍ ബന്ദോന്‍ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു.ഈ ചിത്രമാണ് ഹിന്ദി ചലച്ചിത്ര വേദിയില്‍ രേഖയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടൂന്നത്.പിന്നീട് കുറെ അധികം വേഷങ്ങള്‍ ലഭിച്ചെങ്കിലും അതെല്ലാം ഗ്ലാാമര്‍ വേഷങ്ങളായിരുന്നു. 

    1980 കളില്‍ അമിതാബ് ബച്ചന്‍ നായകനായി അഭിനയിച്ച ഒരു പാട് ചിത്രങ്ങളില്‍ രേഖ നായികയായി.അക്കാലത്ത് അമിതാബ് ബച്ചനുമായി ബന്ധമുണ്ടെന്ന് രേഖക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.1981 ല്‍ യശ് ചോപ്ര നിര്‍മ്മിച്ച സില്‍സില എന്ന ചിത്രത്തിനുശേഷം പിന്നീട് ഇവര്‍ ഒന്നിച്ച് അഭിനയിച്ചിട്ടില്ല.1990 കള്‍ക്ക് ശേഷം രേഖയുടെ ചലച്ചിത്ര ജീവിതത്തില്‍ ഒരു താഴ്ചയുണ്ടായി.പല ചിത്രങ്ങളും പരാജയപ്പെട്ടു. പക്ഷേ ഇതിനിടക്ക് വിദേശ ചിത്രമായ കാമസൂത്ര എന്ന ചിത്രവും ഖിലാഡിയോം കാ ഖിലാഡി എന്ന ചിത്രവും അല്‍പ്പമെങ്കിലും   വിജയമുണ്ടാക്കി. 

    40 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഇതുവരെ 180 ലധികം ചിത്രങ്ങളില്‍ രേഖ അഭിനയിച്ചിട്ടുണ്ട്.മുന്‍ നിര ചിത്രങ്ങളിലും സമാന്തര സിനിമകളിലും ഒരേ പോലെ മികച്ച അഭിനയം പ്രകടിപ്പിക്കാന്‍ രേഖക്ക് കഴിഞ്ഞു.രഖയുടെ ജീവിതത്തില്‍ പല പരാജയ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യ കാലത്ത് 1973 ല്‍ സംവിധായകനായ വിനോദ് മേഹ്രയുമായിട്ടയിരുന്നു ബന്ധം.ഇവര്‍ പിന്നീട് പിരിഞ്ഞു.1990 ല്‍ ഡെല്‍ഹിയിലെ ഒരു വ്യവസായിയായ മുകേഷ് അഗര്‍വാളിനെ വിവാഹം ചെയ്‌തെങ്കിലും ഇദ്ദേഹം 1991 ല്‍ ആത്മഹത്യ ചെയ്തു.ഇപ്പോള്‍ രേഖ മുംബൈയില്‍ തന്റെ സെക്രട്ടറിയോടൊപ്പം താമസിക്കുന്നു. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X