സച്ചിന്‍ ശങ്കര്‍ മന്നത്ത്
Born on
സച്ചിന്‍ ശങ്കര്‍ മന്നത്ത് ജീവചരിത്രം
ഗായകനും സംഗീത സംവിധായകനുമാണ് സച്ചിന്‍ ശങ്കര്‍. ഗവണ്‍മെന്റ് മോഡല്‍ ഹൈ സ്‌ക്കൂള്‍ തിരുവനന്തപുരം,എംഎം ആര്‍ എച്ച് എസ് നീറാമങ്കര എന്നിവിടങ്ങളില്‍ നിന്നും പഠനം. തുടര്‍ന്ന് തിരുവനന്തപുരം എസ് സി ടി കോളേജില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി. പിന്നീട് കിങ്സ്റ്റണ്‍ യൂണിവേഴ്‌സിറ്റ് ലണ്ടനില്‍ ടെലിവിഷന്‍-ചലച്ചിത്ര സംഗീതത്തില്‍ ബിരുദം നേടി. ലണ്ടനിലെ മിഡില്‍ സെക്‌സ് സര്‍വകലാശാലയുടെ സംഗീതത്തിലെ ബിരുദകോഴ്‌സ് പൂര്‍ത്തിയാക്കിയ ആദ്യ മലയാളി കൂടിയാണ് സച്ചിന്‍. ചെന്നൈയില്‍ എ ആര്‍ റഹ്മാന്‍ ആരംഭിച്ച കെ എം കണ്‍സര്‍വേറ്ററിയിലായിരുന്നു സച്ചിന്റെ രണ്ടു വര്‍ഷത്തെ പഠനം. നിഷ് ബാന്‍ഡ് എന്ന സംഗീത ബാന്‍ഡിന്റെ സ്ഥാപാകന്‍ കൂടിയാണ്.അച്ഛന്‍ ഡോ പി ബാലശങ്കര്‍,അമ്മ അഡ്വക്കേറ്റ് സരളാദേവി.മന്നത്ത് പത്മനാഭന്റെ ചെറുമകന്‍ കൂടിയാണ് സച്ചിന്‍.