സദ
Born on 17 Feb 1984 (Age 38) Mumbai, India
സദ ജീവചരിത്രം
ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ് സദ.തേജ സംവിധാനം ചെയ്ത ജയം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നുവരുന്നത്.ജയം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം അന്യൻ എന്ന തമിഴ് ചലച്ചിത്രത്തിൽ നായികയാകുവാൻ അവസരം ലഭിച്ചു.ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിക്രമിന്റെ നായികയായാണ് സദ അഭിനയിച്ചത്.ഈ ചിത്രവും മികച്ച വിജയം നേടി.അന്യൻ സിനിമയുടെ മികച്ച വിജയത്തിനു ശേഷം തമിഴിലും ഹിന്ദിയിലും കന്നഡയിലുമായി നിരവധി ചലച്ചിത്രങ്ങളിൽ സദ അഭിനയിച്ചു.
കന്നഡ ചിത്രമായ മൊണാലിസ, ബോളിവുഡ് ചിത്രമായ ക്ലിക്ക് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.2018-ൽ പുറത്തിറങ്ങിയ ടോർച്ച് ലൈറ്റ് എന്ന തമിഴ് സിനിമയിൽ ഒരു
ലൈംഗികത്തൊഴിലാളിയായി സദ അഭിനയിച്ചു.ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
2014-ൽ വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജോഡി നം. 1 എന്ന പരമ്പരയുടെ ഒമ്പതാം പതിപ്പിൽ വിധികർത്താവായും സദ പ്രത്യക്ഷപ്പെട്ടു.2016-ൽ തെലുങ്ക് ടെലിവിഷൻ പരമ്പരായ ദീ ജൂനിയേഴ്സിലും സദ ഒരു വിധികർത്താവായിരുന്നു.അന്യൻ, ജയം, ഉന്നാലെ ഉന്നാലെ എന്നിവയാണ് അഭിനയിച്ച പ്രധാന തമിഴ് ചലച്ചിത്രങ്ങൾ.