Celebs»Saju Navodaya»Biography

    സാജു നവോദയ ജീവചരിത്രം

    ചലച്ചിത്ര അഭിനേതാവും കോമേഡിയനുമാണ് സാജു നവോദയ.തങ്കപ്പന്‍, മങ്കമ്മ എന്നിവരാണ് മാതാപിതാക്കള്‍. പീഡിഗ്രിക്ക് പഠിച്ചെങ്കിലും തോറ്റതുകൊണ്ട് പിന്നെ പഠിത്തം തുടര്‍ന്നില്ല. കോട്ടയം ദൃശ്യ ട്രൂപ്പിലൂടെയായിരുന്നു സ്‌റ്റേജ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.ആലപ്പുഴ മിമിക്‌സ് മീഡിയ, ചേര്‍ത്തല കലാസാരഥി, കൊച്ചിന്‍ മഹാത്മ, കൊച്ചിന്‍ നവോദയ, കൊച്ചിന്‍ ഗിന്നസ് എന്നീ ട്രൂപ്പുകളിലൊക്കെ സാജു അംഗമായിരുന്നു.

    മഴവില്‍ മനോരമയിലെ കോമഡി പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.സാജു നവോദയ എന്നാണ് യാഥാര്‍ത്ഥ പേരെങ്കിലും പാഷാണം ഷാജി എന്ന പേരിലാണ് താരം അറിയപെടുന്നത്. കോമഡി സ്‌കിറ്റുകളില്‍  സാജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണിത്.എല്ലാവരെയും തമ്മിലടിപ്പിക്കുന്ന, പരദൂഷണം പറഞ്ഞു നടക്കുന്ന ഒരു നാട്ടമ്പുറത്തുക്കാരന്‍.സാജുവിന്റെ ജീവിതം  ഇപ്പോള്‍ കാണുന്ന രീതിയിലാവാന്‍ കാരണം ആ ഒരൊറ്റ കഥാപാത്രമാണ്. യഥാര്‍ത്ഥ പേരു വിളിക്കുന്നതിനേക്കാള്‍ സാജുവിനും ഇഷ്ടം പാഷാണം ഷാജി എന്ന വിളി കേള്‍ക്കാനാണ്.

    വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് സാജു മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. സാജുവിന്റെ ഭാഗ്യചിത്രമാണ് വെള്ളിമൂങ്ങ. ചാനലിലെ പരിപാടി കണ്ടിട്ടാണ്  വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിക്കുജേക്കബ് സാജുവിനെ സിനിമയിലേക്കു ക്ഷണിക്കുന്നത്.സാജുവിന്റെ പ്രകടനത്തെക്കുറിച്ച് ജിക്കുവിനോട് പറയുന്നത് ജിക്കുബിന്റെ ഭാര്യയാണ്.

    നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോളും തനിക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ ഒരുഭാഗം പാവപ്പെട്ടവര്‍ക്കായി മാറ്റിവെക്കുകയാണ് ഈ കലാകാരന്‍. ദാരിദ്യത്തിലൂടെ കടന്നുവന്നതിലാണ് മറ്റുള്ളവരെ സഹായിക്കാനായി സാജു മുന്നിട്ടറിങ്ങുന്നത്.മറ്റുള്ളവര്‍ക്ക് പണവും അരിയും നല്‍കി സഹായിക്കാന്‍ സാജുവിനൊപ്പം ഭാര്യയും രംഗത്തുണ്ട്. 

    ചുരുങ്ങിയ കാലംകൊണ്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാജുവിന്  അവസരം
    ലഭിച്ചു.റിയലിസ്റ്റിക്കായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകരുടെ മനസ്സില്‍ സാജു ഇടം നേടിയത്. മറ്റുള്ളവരുടെ ശബ്ദം അനുകരിക്കാതെ നര്‍മ്മം നിറയുന്ന കഥാപാത്രങ്ങളായിരുന്നു സാജുവിന്റേത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X