Celebs»Santhosh Pandit»Biography

    സന്തോഷ് പണ്ഡിറ്റ് ജീവചരിത്രം

    2011ല്‍ യൂട്യൂബില്‍ പ്രസിദ്ധികരിച്ച ഏതാനും ഗാനങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍  പ്രശസ്തനായ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ഉയര്‍ന്ന കലാമൂല്യങ്ങള്‍ ഉണ്ടെന്നവകാശപെടുന്ന മുഖ്യധാരാ സിനിമകളെ വിമര്‍ശനാത്മകമായി വീക്ഷിക്കാനും, ചര്‍ച്ച ചെയ്യപെടാനും സന്തോഷ്  പണ്ഡിറ്റിന്റെ സിനിമകള്‍ കാരണമായി. 20011ലാണ് കൃഷ്ണനും രാധയും എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ഒഴികെ  ആ ചിത്രത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചത് സന്തോഷ് തന്നെയാണ്. ചിത്രം ആദ്യ ഒരാഴ്ചയില്‍ത്‌നനെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചതോടെ ഒരു മലയാള ചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയില്‍ സന്തോഷ് ചലച്ചിത്രരംഗത്ത് അറിയപെടാന്‍ തുടങ്ങി.  സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, ഉരുക്കു സതീഷന്‍, ഒരു സിനിമാക്കാരന്‍, ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. പ്രേമസ്വരൂപനും കൂട്ടൂകാരും, കല്യാണിയുടെ കല്യാണം തുടങ്ങിയ ഷോര്‍ട്ട്ഫിലിമുകളുടെ സംവിധായകന്‍ കൂടിയാണ്. 2017ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസില്‍ പ്രധാനപെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X