Celebs»Shyam»Biography

    ശ്യാം (സംഗീത സംവിധായകൻ) ജീവചരിത്രം

    പ്രശസ്ത ചലച്ചിത്രസംഗീതസംവിധായകനാണ് ശ്യാം. തമിഴ്‌നാട്ടിലെ മൈലാപൂരാണ് സ്വദേശം. സാമുവേല്‍ ജോസഫ് എന്നാണ് യഥാര്‍ത്ഥ പേര്. മാതാപിതാക്കള്‍ രണ്ടുപേരും അധ്യാപകരായിരുന്നു. മലയാളിയായ അമ്മയില്‍നിന്നുമാണ്  സംഗീതം പഠിച്ചത്. നാടകഗ്രൂപ്പുകളില്‍ വയലിനിസ്റ്റായിട്ടാണ് സംഗീതരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ദക്ഷിണാമൂര്‍ത്തി , ബാബുരാജ്, ദേവരാജ് , എസ് എം സുബ്ബയ്യ നായിഡു, രാമമൂര്‍ത്തി എന്നീ സംഗീത സംവിധായകര്‍ക്കുവേണ്ടി വയലിനിസ്റ്റായി പ്രവര്‍ത്തിച്ചു. 1968ല്‍ പുറത്തിറങ്ങിയ എട്രികള്‍ ജാഗ്രതൈ എന്ന തമിഴ് ചിത്രത്തിലാണ്  ആദ്യമായി സംഗീതസംവിധാനം ചെയ്തത്. മധു സംവിധാനം ചെയ്ത മാന്യ ശ്രീ വിശ്വാമിത്രന്‍ എന്ന ചിത്രമാണ് മലയാളത്തില്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിലെ കേട്ടില്ലേ കോട്ടയത്തൊരു എന്ന ഗാനം ഏറെ പ്രശസ്തമാണ്. ഓര്‍മ്മതന്‍ (ഡെയ്‌സി), പൂമാനമേ (നിറക്കൂട്ട്), വൈശാഖസന്ധ്യേ (നാടോടിക്കാറ്റ്), ശ്യാമമേഘമേ നീ (അധിപന്‍) സംഗീതം ചെയ്ത മലയാളഗാനങ്ങളില്‍ പ്രധാനപെട്ടവയാണിവ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുണ്ട്. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X