സിദ്ധാര്‍ത്ഥ ബസു
സിദ്ധാര്‍ത്ഥ ബസു ജീവചരിത്രം
ചലച്ചിത്ര സംവിധായകന്‍, നടന്‍, അവതാരകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സിദ്ധാര്‍ത്ഥ ബസു. കൊല്‍ക്കത്തയില്‍ ജനിച്ചു. ബോംബെ, മദ്രാസ്, ദില്ലി എന്നിവിടങ്ങളിലായാണ് വളര്‍ന്നത്. ഇംഗ്ലീഷില്‍ ബിരുദ്ധം നേടിയ ശേഷം ആള്‍ ഇന്ത്യ റേഡിയോയില്‍ ജോലി ചെയ്തു. 1977 ലാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
2014ല്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യറായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തന്നെ തമിഴ് പതിപ്പിലും ആ കഥാപാത്രത്തെ അവതരിപ്പിച്ചത് സിദ്ധാര്‍ത്ഥയാണ്. 2015ല്‍ ബോംബെ വെല്‍വെറ്റ് എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. 2017ല്‍ ടൈഗര്‍ സിന്ത ഹേ എന്ന ഹിന്ദി ചിത്രത്തില്‍ മന്ത്രിയായി അഭിനയിച്ചു.