സോഹന്‍ ലാല്‍
Born on
സോഹന്‍ ലാല്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകന്‍,അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സോഹന്‍ സീനു ലാല്‍. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ഡബിള്‍സ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. മമ്മൂട്ടി, നദിയ മെയ്തു, തപസ്സി പന്നു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഇരട്ടകളായ ഗിരിയും ഗൗരിയും പരസ്പരം ജീവനു തുല്യം സ്‌നേഹിച്ചു ജീവിക്കുന്നു.ഒരിക്കല്‍ ഒരു വാഹനാപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനിടയില്‍ സൈറ ബാനു എന്ന പെണ്‍കുട്ടിയുടെ സംരക്ഷണം ഗിരിയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നു.അതോടെ ഗിരിഗൗരി ബന്ധത്തിന് വിള്ളല്‍ വീഴുന്നു.തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷഭരിതമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിച്ചത്.
2016ല്‍ അപര്‍ണ നായര്‍, അനൂപ് രമേശ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വന്യം എന്ന ചിത്രം സംവിധാനം ചെയ്തു. സംവിധാനത്തിനുപുറമെ നിരവധി ചിത്രങ്ങളിലും സോഹന്‍ അഭിനയിച്ചിട്ടുണ്ട്.ആക്ഷന്‍ ഹീറോ ബിജു, പുതിയ നിയമം, ഒരേ മുഖം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദ ഗ്രേറ്റ് ഫാദര്‍, പുത്തന്‍ പണം, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.