സൂരജ് എസ് കുറുപ്പ്
Born on
സൂരജ് എസ് കുറുപ്പ് ജീവചരിത്രം
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് സൂരജ് എസ് കുറുപ്പ്. തുടക്കം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഐ ശശിയുടെ മകനാണ്. 2004ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ തിരക്കഥ സൂരജിന്റെതാണ്. ഗീതു മോഹന്‍ദാസായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2018ല്‍ മൂന്നര എന്ന ചിത്രം സംവിധാനം ചെയ്തു. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്നരയടി പൊക്കമുള്ളവരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അത്ഭതുദ്വീപിലൂടെ ശ്രദ്ധേയനായ അറുമുഖന്‍, മഞ്ജു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സര്‍ക്കസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഇവര്‍ ഫല്‍റ്റില്‍ ജോലിക്കാരായി നില്‍ക്കുന്നതും ഇതിനിടയില്‍ നടക്കുന്ന കൊലപാതകവും പ്രതിയെ കണ്ടെത്തുന്നതിനായി നടത്തുന്ന അന്വേഷണവുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി, കൃഷ്ണകുമാര്‍, പി ബാലചന്ദ്രന്‍, അംബിക മോഹന്‍, കോട്ടയം റഷീദ് തുടങ്ങിയരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. എഎല്‍എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സുമിത തിരുമുരുകന്‍, ഷീജ ബിനു എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിച്ചിരിക്കുന്നത്.