സൗമ്യ സദാനന്ദന്‍ ജീവചരിത്രം

    അവതാരികയായും അഭിനേത്രിയായും സംവിധായികയായും മലയാളികള്‍ക്ക് സുപരിചിതയാണ് സൗമ്യ സൗദാനന്ദന്‍. സദാനന്ദന്‍-ഊര്‍മ്മിള ദേവിയുടെയും മകളായി 1985 ആഗസ്ത് 22ന് ജനിച്ചു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബിരുദത്തിനുശേഷം ബാംഗ്ലൂരില്‍ 4 വര്‍ഷം ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്തു. ഇതിനിടയിലാണ് മമ്മാസ് സംവിധാനം ചെയ്ത സിനിമ കമ്പനി എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറാവുന്നത്. ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. സിനിമ പ്രവേശനത്തിനൊപ്പം തന്നെ മലയാളത്തില്‍ പ്രശസ്തമായ പരസ്യ സംവിധായകരുടെ കൂടെയും ജോലി ചെയ്തു.

    സിനിമ കമ്പനിക്കുശേഷം ഇടവപ്പാതി,ജവാന്‍ ഓഫ് വെള്ളിമല, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത് തുടങ്ങിയ ചിത്രങ്ങളിലും സംവിധാനസഹായിയായി പ്രവര്‍ത്തിച്ചു. ഡേവിഡ് ആന്റ് ഗോലിയാത്തില്‍ പ്രധാനപെട്ട ഒരു വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. വണ്‍,ഓലപ്പീപ്പി എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ഇനം എന്ന തമിഴ് ചിത്രത്തിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചെറിയ ഒരു വേഷം അഭിനയിക്കുകയും ചെയ്തു. ഓര്‍മയുണ്ടോ മുഖം,മിലി എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

    ചലച്ചിത്രമേഖലയ്ക്കു പുറമെ മികച്ച അവതാരിക കൂടിയാണ് സൗമ്യ. കപ്പ ടിവിയില്‍ സംപ്രേക്ഷണം ചെയ്യ്ത ഫിലിം ലോഞ്ച് എന്ന പരിപാടിയുടെ അവതാരികയായി ഏറെ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടയില്‍ ആശാനും ആശാത്തിയും എന്ന ഷോര്‍ട് ടെലിസീരിയല്‍ സംവിധാനം ചെയ്തു. നോണ്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ സൗമ്യ ചെയ്ത ചെമ്പൈ എന്ന ഡോക്യുമെന്ററിക്ക് 2017ലെ ദേശീയ അവാര്‍ഡ് ലഭിച്ചു. 2014ല്‍ ചെമ്പൈ ഏകാദശി മ്യൂസിക് ഫെസ്റ്റിവലിലെ കെ ജെ യേശുദാസിന്റെ കച്ചേരി കേള്‍ക്കാന്‍ പോയ സൗമ്യ അവിചാരിതമായി ചെമ്പൈ ഭാഗവതരുടെ കഥ ഡോക്യമെന്ററി ചെയ്യുകയായിരുന്നു.

    2018ല്‍ മാംഗല്യം തന്തുനാനേന എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായികയായി. കുഞ്ചാക്കോ ബോബന്‍,നിമിഷ സജയന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പണം കൈകാര്യ ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍ വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സലിംകുമാര്‍,ഹരീഷ് കണാരന്‍,വിജയരാഘവന്‍, അലന്‍സിയര്‍,ശാന്തികൃഷ്ണ, പൊന്നമ്മ ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ.സക്കിറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, എയ്ഞ്ചലീന മേരി ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X