X
ഹോം » താരങ്ങള്‍ » സുനൈന » ജീവചരിത്രം
സുനൈന
Actress

സുനൈന ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് സുനൈന.ഹരിഷ് യെല്ലയുടെയും സന്ധ്യ യെല്ലയുടെയും പുത്രിയായി 1989 ഏപ്രിൽ 17ന് മഹാരാഷ്ട്രയിലെ നാഗ്പുർ നഗരത്തിലാണ് ജനിച്ചത്.നാഗ്പുർ നഗരത്തിലെ മൗണ്ട് കാർമൽ ഗേൾസ് ഹൈസ്ക്കൂളിൽ നിന്നുള്ള സ്ക്കൂൾ വിദ്യഭ്യാസത്തിനുശേഷം അവളുടെ ഉന്നതവിദ്യാഭ്യാസത്തിനായി അവരുടെ കുടുംബം ഹൈദരാബാദിലേയ്ക്ക് മാറി. 2004 ലെ മിസ്. നാഗപുർ ആയി സുനൈന കിരീടം നേടുകയും ചെയ്തു. സ്ക്കൂൾ ദിനങ്ങളിൽ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 
2008-ൽ കാതലിൽ വിഴുന്തേൻ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സുനൈന തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. 2007 ആഗസ്റ്റിൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമ റിലീസ് ചെയ്തത് 2008 സെപ്തംബറിലാണ്. പി. വി. പ്രശാന്ത് സംവിധാനം ചെയ്ത സിനിമയിൽ നായകൻ നകുൽ ആയിരുന്നു.ബോക്സ്ഓഫീസിൽ ഗംഭീര വിജയം നേടിയ ഈ ചിത്രത്തിൽ നിരവധി പ്രണയഗാനങ്ങളുമുണ്ട് നക്ക മുക്ക... എന്നു തുടങ്ങുന്ന ഗാനം 2011 ലെ ക്രിക്കറ്റ് വേൾഡ് കപ്പിന്റെ (മിർപുർ, ബംഗ്ലാദേശ്) ഉദ്ഘാടനചടങ്ങിൽ പാടുകയുണ്ടായി. ഈ സിനിമ അഭിനേത്രി എന്ന നിലയിൽ വളരെയധികം പ്രശസ്തി സുനൈനയ്ക്ക് നേടികൊടുത്തു.2009 നവംബർ 30 ന് റിലീസ് ചെയ്ത മാസിലാമണി എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന ദിവ്യരാമനാഥൻ എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്. ഇതിലെ നായകൻ നകുൽ ആയിരുന്നു. 
 
2012-ൽ റിലീസ് ചെയ്ത് സീനു രാമസ്വാമി സംവിധാനം ചെയ്ത നീർപറവൈ എന്ന തമിഴ് ചലച്ചിത്രത്തിലെ എസ്തർ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് ഫിലിം ഫെയർ ബെസ്റ്റ് ആക്ട്രസ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.ഇതിലെ നായകൻ വിഷ്ണു ആയിരുന്നു. 2013 ജനുവരി 13 ന് റിലീസ് ചെയ്യുകയും തിരു സംവിധാനം ചെയ്യുകയും ചെയ്ത സമർ എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന രൂപ എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്. ഇതിലെ നായകൻ വിശാൽ ആയിരുന്നു.
 
2014 ജൂലൈ 10 ന് റിലീസ് ചെയ്യുകയും കമലഹാസന്റെ മുൻ അസിസ്റ്റന്റ് ആയിരുന്ന ജയ്കൃഷ്ണ സംവിധാനം ചെയ്യുകയും ചെയ്ത വൻമം എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന വദന എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്. ഇതിലെ നായകൻ വിജയ് സേതുപതി ആയിരുന്നു.2016-ൽ വിജയ് നായകൻ ആകുന്ന തെറി എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന ഒരു ഗസ്റ്റ് റോൾ 
ആയിട്ടാണ് അഭിനയിച്ചത്. 
 
2016 നവംബർ 24 ന് റിലീസ് ചെയ്യുകയും ഡീകെ സംവിധാനം ചെയ്ത കവലൈ വെണ്ടും എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന ദീപ എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്.1995 മാർച്ച് 10 ന് റിലീസ് ചെയ്യുകയും കാർവണ്ണൻ സംവിധാനം ചെയ്യുകയും ചെയ്ത തൊണ്ടൻ എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന ബഗളമുഖി എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്. 
 
2007-ൽ റിലീസ് ചെയ്ത് സുനിൽ പി കുമാർ സംവിധാനം ചെയ്ത ബെസ്റ്റ് ഫ്രെണ്ട്സ് എന്ന മലയാളം ചലച്ചിത്രത്തിൽ സുനൈന കാവ്യ എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്.ഇതിലെ നായകൻ മുകേഷ് ആയിരുന്നു. 2006 ഏപ്രിൽ 7 ന് റിലീസ് ചെയ്ത് ചന്തു സംവിധാനം ചെയ്ത 10th ക്ളാസ് എന്ന തെലുങ്ക് ചലച്ചിത്രത്തിൽ സന്ധ്യ എന്ന കഥാപാത്രത്തെയാണ് സുനൈന 
അഭിനയിച്ചത്.
 
2012 -ൽ റിലീസ് ചെയ്ത് രാസു മധുരവൻ സംവിധാനം ചെയ്ത പാണ്ഡി ഒളിപെറുക്കി നിലയം എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന വലർമതി എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്. ആദ്യം ഈ സിനിമയ്ക്ക് മൈക്ക് സെറ്റ് പാണ്ഡി എന്നാണ് പേരിട്ടിരുന്നെങ്കിലും പിന്നീട് ആ പേര് മാറ്റുകയായിരുന്നു. 
 
 
 
 
 
 
 
 

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+