X
സുനില്‍ ഷെട്ടി
Actor

സുനില്‍ ഷെട്ടി ജീവചരിത്രം

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് സുനില്‍ ഷെട്ടി. 1992 ലാണ്  ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ബൽ‌വാൻ എന്ന ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. പിന്നീടുള്ള രണ്ട് വർഷങ്ങൾ ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഒരു വിജയ ചിത്രം ലഭിച്ചില്ല. 1994 ൽ ആക്ഷൻ ചിത്രമായ മോഹ്‌റ എന്ന ചിത്രം ഒരു വിജയമായിരുന്നു. ആ വർഷം തന്നെ രണ്ട് റൊമാന്റിക് ചിത്രങ്ങൾ പുറത്തിറങ്ങി. പിന്നീട് 1990 കളിൽ പല ചിത്രങ്ങളിലും അഭിനയിച്ചു. മിക്ക ചിത്രങ്ങളിലും ഒരു ആക്ഷൻ നായകനായിട്ടാണ് സുനിൽ അഭിനയിച്ചത്. ഇത് അദ്ദേഹത്തിന് ഒരു ആക്ഷൻ നായകനെന്ന് പേര് വരാൻ കാരണമായി. 1995-96 കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഒരു നടനായിരുന്നു അദ്ദേഹം.
 
2000 ലെ ധട്കൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. 2003 ൽ ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി സ്ഥാപിച്ചു. പോപ്‌കോൺ മോഷൻ പിക്ചേഴ്സ് എന്ന ഈ കമ്പനി ഖേൽ എന്ന ചിത്രം ആദ്യ നിർമ്മാണം 2003 ൽ നടത്തി.പ്രിയദർശൻ സംവിധാനം ചെയ്ത ഹേര ഫേരി എന്ന ചിത്രത്തിൽ അക്ഷയ് കുമാർ, പരേഷ് റാവൽ എന്നിവരോടൊപ്പം അഭിനയിച്ചത് വൻ വിജയമായി. ഹിന്ദി കൂടാതെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ സഹാറ വൺ ടെലിവിഷൻ ചാനലിൽ അദ്ദേഹം ഒരു പരിപാടിയിൽ അവതാരകനും ആയിരുന്നു.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+