ടൊവീനോ തോമസ് ജീവചരിത്രം

  ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. ഇല്ലിക്കൽ തോമസിന്റെയും, ഷീല തോമസിന്റെയും ഇളയ മകനായി ഇരിഞ്ഞാലക്കുടയിലാണ് ടൊവീനോ ജനിച്ചത്. തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. മോഡലിംഗ്, പരസ്യ ചിത്രം എന്നീ രംഗത്തുനിന്നുമാണ് താരം ചലച്ചിത്രരംഗക്കേ് കടന്നുവരുന്നത്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനേതാവായുള്ള അരങ്ങേറ്റം. ചിത്രത്തില്‍ ചെഗുവേര സുരേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

  അതേ വര്‍ഷം തന്നെ ഐ ലവ് മീ എന്ന ചിത്രത്തില്‍ ആല്‍ബേര്‍ട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആദ്യകാലത്ത് ചെയ്ത ചിത്രങ്ങള്‍ വലിയ രീതിയില്‍ വിജയിച്ചിരുന്നില്ല. എന്നാല്‍  നടന്‍ എന്ന നിലയില്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ നിന്നും മികച്ച വിജമാണ് നേടിയത്.കഥാപാത്രങ്ങളുടെ വലിപ്പമോ പ്രാധാന്യമോ നോക്കാതെ തന്റെ അഭിനയം മികച്ചതാക്കാന്‍ ടൊവീനോ ശ്രദ്ധിച്ചിരുന്നു. അതിനുദാഹരമാണ് 2013ല്‍ പുറത്തിറങ്ങിയ എബിഡിയിലെ നെഗറ്റീവ് ടെച്ചുള്ള രാഷ്ട്രീയക്കാരന്‍. അതേ വര്‍ഷം തന്നെ കൂതറ, യൂടൂ ബ്രൂട്ടസ്, ഒന്നാം ലോക മഹായുദ്ധം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 

  ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.പീന്നിടങ്ങോട്ട് മികച്ച വേഷങ്ങള്‍ താരത്തെ തേടിയെത്തി. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ചാര്‍ലി എന്ന ചിത്രവും മികച്ച പ്രേക്ഷകപ്രതികരണം നേടി. 2016ല്‍  സ്‌റ്റൈല്‍, മണ്‍സൂണ്‍ മാങ്കോസ്, 2 പെണ്‍കുട്ടികള്‍, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. എന്ന്‌ നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ പെരുംപറമ്പില്‍ അപ്പു എന്ന കഥാപാത്രം ടൊവീനോയ്ക്ക് വലിയൊരു ബ്രേക്ക് സമ്മാനിച്ചു. 

  അപ്പു എന്ന  കഥാപാത്രത്തിന്റെ നിഴലില്‍ നിന്നുംമാറി മറ്റൊരു കഥാപാത്രത്തിന്റെ രൂപത്തില്‍ വീണ്ടും തന്റെ കഴിവ് തെളിയിക്കാന്‍ ഗപ്പി എന്ന ചിത്രത്തിലൂടെ ടൊവീനോക്ക് സാധിച്ചു. ഒരു നടന്‍ എന്ന നിലയില്‍ ടൊവീനോയുടെ വളര്‍ച്ചയായിരുന്നു പിന്നീട് വന്ന ചിത്രങ്ങള്‍. പിന്നീട് പുറത്തിറങ്ങിയ ഒരു മെക്‌സിക്കന്‍ അപാരത, ഗോദ,തരംഗം, മായാനദി, ആമി, മറഡോണ, തീവണ്ടി,ഒരു കുപ്രസിദ്ധ പയ്യന്‍ ഈ ചിത്രങ്ങളെല്ലാം ടൊവീനോയുടെ കരിയറില എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്. 

  ടൊവീനോയെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി, ആഷിക്ക് അബു സംവിധാനം ചെയ്ത മായാനദി എന്നീ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു.ആഷിക്ക് അബുവിന്റെ കരിയറുലെ മികച്ച സിനിമകളിലൊന്നായിരുന്നു മായാനദി. ചിത്രം ബോളിവുഡിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. മലയാളത്തിനു പുറമെ തമിഴിലും ടൊവീനോ തിളങ്ങിയിട്ടുണ്ട്.ബാലാജി മോഹന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രം മാരി 2 ആയിരുന്നു തമിഴിലെ ടൊവീനോയുടെ ആദ്യ ചിത്രം. ബീജ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവീനോ അവതരിപ്പിച്ചത്.

  ഒരു നടന്‍ എന്നതില്‍ കവിഞ്ഞ് സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളിലും  താരം പ്രതികരിക്കാറുണ്ട്. സമീപകാലത്ത് നടന്ന പല വിഷയങ്ങളിലും തന്റെ ഇടപെടലുകള്‍കൊണ്ട് താരം ശ്രദ്ധേയനായിരുന്നു. അസഹിഷ്ണുതയ്‌ക്കെതിരെ തെരുവ് നാടകം കളിച്ച് പ്രതിഷേധിച്ച നടന്‍ അലന്‍സിയര്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ആദ്യ നടന്മാരില്‍ ഒരാളു കൂടിയാണ് ടൊവീനോ.

  പുരസ്‌ക്കാരങ്ങള്‍

  2018- ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ്-മായാനദി
  2018-ഫിലിംഫെയര്‍ അവാര്‍ഡ്-മികച്ച നടന്‍-മായാനദി
  2018- ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍-മായാനദി
  2018- നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്-ന്യൂ സെന്‍സേഷണല്‍ ഹീറോ-ഗപ്പി
  2018-നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്- ഔട്ട്സ്റ്റാന്റിങ്ങ് പെര്‍ഫോമന്‍സ്-മായാനദി
  2018-നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്-യൂത്ത് ഐക്കണ്‍-
  2018-വനിത ഫിലിം അവാര്‍ഡ്-റൊമാന്റിക് ഹീറോ-മായാനാദി
  2018-ഫഌവേഴ്‌സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്-ഔട്ട്സ്റ്റാന്റിങ്ങ് പെര്‍ഫോമന്‍സ്-മായാനദി
  2018-കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്-മികച്ച സഹനടന്‍
  2018-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍


   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X