Don't Miss!
- News
ഈ നാളുകാർക്ക് എവിടെ തൊട്ടാലും ഭാഗ്യം, സർവ്വകാര്യ വിജയം, സാമ്പത്തിക പുരോഗതി, നിത്യജ്യോതിഷഫലം
- Sports
അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Finance
മാസത്തിൽ 10,000 രൂപ അധിക വരുമാനമായാലോ; ശമ്പളത്തിനൊപ്പം അധിക വരുമാനം നേടാൻ ഇതാ വഴി
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
'വളർച്ചയുടെ ഒരു ഘട്ടമാണ്', സിദ്ദിഖ് - ലാൽ കൂട്ടുകെട്ട് വേർപിരിയാൻ കാരണം തുറന്ന് പറഞ്ഞ് സിദ്ദിഖ്
മലയാള സിനിമയിൽ ശ്രദ്ധേയമായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാൽ. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയരായ സിദ്ദിഖും ലാലുമാണ് പിൽക്കാലത്ത് സിദ്ദിഖ് - ലാൽ കോമ്പോ ആയി മാറിയത്. മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്ന സംവിധായകരായിരുന്നു സിദ്ദിഖും ലാലും. അതുവരെയുള്ള സിനിമ സമവാക്യങ്ങളെ മാറ്റി മറിച്ചുകൊണ്ടാണ് ഇരുവരുടേയും സിനിമകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. 1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. ചിത്രം വൻ വിജയമായിരുന്നു.
സിദ്ദീഖ് - ലാൽ കൂട്ടുകെട്ടിൽ സൂപ്പർഹിറ്റായ മറ്റു ചിത്രങ്ങളാണ് ഫ്രണ്ട്‌സ്, ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ കാബൂളിവാല എന്നിവ. പക്ഷെ ഇടക്കാലത്ത് ഇരുവരും പിരിയുന്നു എന്ന വാർത്ത മലയാളി പ്രേക്ഷകർക്ക് ഞെട്ടലായിരുന്നു. ഇപ്പോഴിതാ സിദ്ദിഖ് ലാല് കൂട്ട് കെട്ട് പിരിയാനുള്ള കാരണം പറഞ്ഞിരിക്കുകയാണ് സിദ്ദിഖ്.

അമൃത ടിവിയിലെ പറയാം നേടാം പരിപാടിയിൽ എത്തിയപ്പോഴാണ് സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിനെക്കുറിച്ച് പറഞ്ഞത്. അവതാരകനായ എം ജി ശ്രീകുമാർ ഇരുവരെയും പറ്റിയുള്ള വാർത്തകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
സിദ്ദിഖ് പറയുന്നത് ഇങ്ങനെ ഒരുപാട് നാൾ സിദ്ദിഖ്-ലാൽ എന്ന് കേട്ട് പരിചിതമായതിന് ശേഷം ഇരുവരും പിരിഞ്ഞപ്പോൾ എല്ലാവരും വിചാരിച്ചത് ഇവർ പിണങ്ങിപ്പിരിഞ്ഞു എന്നാണ് കരുതിയത്. 'എന്നാൽ പിണങ്ങി പിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ രണ്ടുപേരും കൂടി ഒരുമിച്ച് എടുത്ത തീരുമാനമാണ്'.
'അങ്ങനെ വേർപിരിഞ്ഞതിനുശേഷം എൻ്റെ സ്വതന്ത്ര സംവിധാനത്തിൽ ആദ്യമിറങ്ങിയ ചിത്രമാണ് ഹിറ്റ്‌ലർ. ചിത്രത്തിൽ പക്ഷെ ലാൽ ഒപ്പമുണ്ടായിരുന്നു. സംവിധാനമല്ല, നിർമ്മാതാവായാണ് ലാൽ സിനിമയിൽ അന്ന് പങ്കാളിയായത്. വേർപിരിഞ്ഞത് സംവിധാനത്തിന് വേണ്ടിയായിരുന്നില്ല', സിദ്ദിഖ് പറയുന്നു.
'ഞങ്ങൾ സ്വതന്ത്രമായി ചെയ്ത് തുടങ്ങിയ ശേഷവും കഥകൾ പരസ്പരം ചർച്ച ചെയ്യുമായിരുന്നു. ഇപ്പോഴാണ് ലാൽ ലാലിന്റേതായ തിരക്കുകളുമായി മാറിയത്. പിന്നീട് ഏറെ നാളുകൾക്കുശേഷം ഒരു പരസ്യ ചിത്രത്തിൽ ഒരുമിച്ചെത്തുകയും ചെയ്തു. അതിന്റെ പിന്നണി പ്രവർത്തകർ പോലും വിചാരിച്ചിരുന്നത് ഞങ്ങൾ പിണങ്ങി എന്നായിരുന്നു'.
'അതുകൊണ്ടുതന്നെ, പരസ്യത്തിൽ ലാൽ അഭിനയിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്നുപോലും അവർ ചോദിച്ചു. പിന്നീട്, ഞാൻ തന്നെ ലാലിനോട് പരസ്യത്തിൽ അഭിനയിക്കുന്ന കാര്യം പറയുകയായിരുന്നു', സിദ്ദിഖ് വിശദീകരിച്ചു.
ഞങ്ങളുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു, ഞാനും ഇച്ചായനും മാനസികമായി തളർന്നു പോയെന്ന് ആലീസ് ക്രിസ്റ്റി
പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് സിദ്ദിഖ് ലാൽ കൂട്ട് കെട്ട് ഉണ്ടാകുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, റഹ്മാൻ, ലിസി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
-
ഭാര്യയും 4 മക്കളുമുള്ളപ്പോള്‍ നടിയെ കൂട്ടി വന്നു; ഒരു വീട്ടില്‍ രണ്ട് ഭാര്യമാരുമായി ജീവിച്ച കഥ പറഞ്ഞ് സലിം ഖാൻ
-
മൂന്ന് നായികമാരെയും കൊണ്ട് മമ്മൂട്ടിയുടെ ഡ്രൈവ്; മരുഭൂമിയില്‍ കരഞ്ഞ് നിലവിളിച്ച് നടിമാരും, വീഡിയോ വൈറലാവുന്നു
-
റോബിന്റെ വിവാഹ നിശ്ചയത്തിന് വരുമോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നിമിഷ