വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് 96.വിജയ് സേതുപതിക്കൊപ്പം തൃഷ ആദ്യമായി അഭിനയിക്കുകയാണ് ഈ ചിത്രത്തിലൂടെ.സി പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.വിജയ് സേതുപതിയുടെ ജീവിതത്തിലൂടെ കടന്നുപോവുന്ന മൂന്ന് രംഗങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.റൊമാന്റിക് ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് എത്തുന്നത്.ജാനു എന്നാണ് ചി ത്രത്തില്‍ തൃഷയുടെ കഥാപാത്രത്തിന്റെ പേര്.ഗായിക ചിന്മയി ആണ് തൃഷക്കായി ശബ്ദം നല്‍കിയിരിക്കുന്നത്.അന്തര്‍മുഖനായ റാം എന്ന ഫോട്ടോഗ്രാഫറായാണ് വിജയ് ചിത്രത്തിലെത്തുന്നത്.രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.ജനകരാജ്,എസ് ജാനകി, വിനോദിനി,വിഷ്ണു പ്രസാദ്,കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മലയാളിയായ ഗോവിന്ദ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.ചിത്രത്തിലെ കാതലേ കാതലേ എന്ന ഗാനം റിലീസ് ആയി ആദ്യദിനം തന്നെ ഹിറ്റായി മാറിയിരുന്നു.മഹേന്ദ്രന്‍ ജയരാജ്,എന്‍ ഷണ്‍മുഖ സുന്ദര്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.മദ്രാസ് എന്റര്‍പ്രൈസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: 96 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.