മധു എസ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് എ ഫോര്‍ ആപ്പിള്‍.പ്രണയത്തിന്റെ കൈപ്പുസ്തകം എന്ന പിഎഫ് മാത്യൂസിന്റെ നോവലെറ്റിനെ ആസ്പദമാക്കി രാജേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.ടോണി സിജിമോൻ, ജാൻവി ബൈജു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നെടുമുടി വേണു, കൃഷ്ണകുമാർ, പാഷാണം ഷാജി, ദേവൻ, സാജൻ സൂര്യ, സജൽ എസ്എസ്, സന്തോഷ് കീഴാറ്റൂർ, സലിം കുമാർ, ഷീല, ശരണ്യ ആനന്ദ്, സേതു ലക്ഷ്മി, ബേബി നിരഞ്ജന എന്നിവരും പ്രമുഖ വേഷത്തിലെത്തുന്നുണ്ട്.എം ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണവും മേക്കപ്പ് അനീഷ് മുഹമ്മദും നിര്‍വ്വഹിച്ചിരിക്കുന്നു.
** Note :
കുറിപ്പ്: എ ഫോര്‍ ആപ്പിള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.