രാധ മോഹന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് അഭിയും നാനും.ഹോളിവുഡ് ചിത്രമായ 'ഫാദര്‍ ഓഫ് ദ ബ്രൈഡി'ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രം അച്ഛനും മകളും തമ്മിലുള്ള സ്‌നേഹബന്ധമാണ് പ്രമേയമാക്കിയത്.തമിഴില്‍ രാധാ മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകാശ് രാജിന്റെയും ത്രിഷയുടെയും അഭിനയം ഏറെ പ്രശംസിയ്ക്കപ്പെട്ടിരുന്നു. പിന്നീട് കന്നഡയില്‍ പ്രകാശ് രാജ് തന്നെ 'നന്നു നന്ന കന്‍സു' എന്ന പേരില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. പ്രകാശ് രാജിന്റെ കന്നി സംവിധാനസംരംഭം കൂടിയായിരുന്നു ഈ സിനിമ. ത്രിഷയ്ക്ക് പകരം അമൂല്യ എന്ന നടിയാണ് ചിത്രത്തില്‍ അഭിനയിച്ചത്.
** Note :
കുറിപ്പ്: അഭിയും നാനും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.