ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അക്കല്‍ദാമയിലെ പെണ്ണ്.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലത്ത് 'അക്കല്‍ദാമയിലെ പെണ്ണ്' പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു. ഒരു സ്ത്രീ നേരിടുന്ന ചില സംഭവവികാസങ്ങളും ജീവിതദുരിതങ്ങളും ദൃശ്യവത്കരിക്കുന്ന ചിത്രമാണ് അക്കല്‍ദാമയിലെ പെണ്ണ്.കറുത്തപക്ഷികളിലെ അഭിനയിത്തിനുശേഷം ശക്തമായ കഥാപാത്രവുമായാണ് മാളവിക നായര്‍ എത്തുന്നത്.കഥാപാത്രങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത നായിക ശ്വതാമേനോനും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.നല്ലൊരു മെസേജ് നല്‍കി കൊണ്ടാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപ്പോകുന്നത്. അല്‍ഫോന്‍സ് ജോസഫാണ് ചിത്രത്തിലെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.വിനീത്, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രാധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
** Note :
കുറിപ്പ്: അക്കല്‍ദാമയിലെ പെണ്ണ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.