വികടകുമാരന്‍ എന്ന ചിത്രത്തിനുശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് അല്‍ മല്ലു. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സമകാലീന പ്രവാസ ലോകത്തെ മലയാളി പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
സിദ്ധിഖ്, ലാൽ, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം വിവേക് മേനോൻ. എഡിറ്റർ ദീപു ജോസഫ്.
** Note :
കുറിപ്പ്: അല്‍ മല്ലു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.