അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ-ദി കിംഗ് ഓഫ് ട്രാവന്‍കൂര്‍ കഥ
കെ.മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ-ദി കിംഗ് ഓഫ് ട്രാവന്‍കൂര്‍. ബാഹുബലിയിലൂടെ ബല്ലാലദേവനായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച പിടിച്ച റാണ ദഗുബാട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റാണ ദഗ്ഗുബതിയെ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ നിന്നായി വന്‍താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.മാര്‍ത്താണ്ഡവര്‍മ്മയുടെ സംഭവബഹുലമായ ജീവിതത്തിലെ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ടു ഭാഗങ്ങളിലായി അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.റോബിന്‍ തിരുമലയാണ് തിരക്കഥ ഒരുക്കുന്നത്.ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദവിന്യാസവും പീറ്റര്‍ ഹെയ്ന്‍ സംഘട്ടനവും ഒരുക്കുന്നു.
ആര്‍.മാധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.പ്രഭാ വര്‍മ,ഷിബു ചക്രവര്‍ത്തി,കെ.ജയകുമാര്‍ ഗാനരചനയും കലാസംവിധാനം മനു ജഗത്തും നിര്‍വ്വഹിക്കുന്നു. കീരവാണിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സെവന്‍ ആര്‍ട്‌സ് മോഹനാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ ഏറ്റവും ചിലവേറിയ ചിത്രം എന്നാണ് സിനിമയെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
** Note :
Hello! Would you like to share the storyline of the movie അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ-ദി കിംഗ് ഓഫ് ട്രാവന്‍കൂര്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].