മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അരക്കള്ളന്‍ മുക്കാക്കള്ളന്‍. ഉദയകൃഷണയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ചിത്രം പ്രഖ്യാപിക്കുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു മുഖ്യവേഷത്തില്‍.ചിത്രത്തില്‍ ഒരു നാടന്‍ കള്ളനായി ദിലീപും എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിനും ദിലീപിനും പകരം രണ്ട് യുവതാരങ്ങളാണ് ചിത്രത്തിലെത്തുന്നത്.മോഹന്‍ലാലിനേയും മമ്മൂട്ടിയേയും തുല്യ പ്രാധാന്യമുള്ള ശക്തമായ കഥാപാത്രങ്ങളാക്കി വെള്ളിത്തിരയില്‍ എത്തിക്കും എന്നതായിരുന്നു അരക്കള്ളന്‍ മുക്കാക്കള്ളന്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ പ്രതീക്ഷ. എന്നാല്‍ ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട് പിരിഞ്ഞതോടെ പ്രേക്ഷകരുടെ പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ്.
** Note :
കുറിപ്പ്: അരക്കള്ളന്‍ മുക്കാക്കള്ളന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.