പി അനില്‍- ബാബു നാരായണന്‍ എന്നിവരുടെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അരമനവീടും അഞ്ഞൂറേക്കറും. ജയറാം, ജഗതി ശ്രീകുമാര്‍,ഹരിശ്രീ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
മാള അരവിന്ദന്‍, പറവൂര്‍ ഭരതന്‍,ബോബി കൊട്ടാരക്കര, കോട്ടയം നസീര്‍,ശോഭന, സുകുമാരി, ഫിലോമിന, കെ പി എ സി ലളിത, കല്‍പ്പന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗിരിഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് രാജാമണിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. പി ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍,കെ എസ് ചിത്ര, മനോ, അരുന്ധതി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. ഗോപുര ആര്‍ട്‌സിന്റെ ബാനറില്‍ സിബി വാച്ചാപ്പറമ്പില്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: അരമനവീടും അഞ്ഞൂറേക്കറും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.