ലോഹിതദാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി, കവിയൂർ പൊന്നമ്മ, ദേവൻ, സിദ്ദിക്ക് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'അരയന്നങ്ങളുടെ വീട്'. 18 വർഷങ്ങൾ കഴിഞ്ഞ് ഭാര്യക്കും മക്കൾക്കുമൊപ്പം സ്വന്തം നാട്ടിൽ തിരിച്ചെത്തുകയാണ് രവീന്ദ്രൻ. എന്നാൽ അയാളുടെ വരവ് ചില ബന്തുക്കൾക്ക് ഇഷ്ട്ടപ്പെടുന്നില്ല. സ്വത്തുക്കൾ ഭാഗം വയ്ക്കേണ്ടിവരുമോ എന്ന് അവർ ഭയപ്പെടുന്നു. അതേ സമയം പണ്ട് താൻ സ്നേഹിച്ചിരുന്ന പെണ്‍കുട്ടി ഇപ്പോഴും തനിക്കുവേണ്ടി കാത്തിരിപ്പുണ്ട് എന്ന് അറിയുന്ന രവീന്ദ്രൻ മാനസ്സികമായി തളരുന്നു. ഗിരീഷ് പുത്തഞ്ചേരി രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ജോണ്‍സണ്‍ സംഗീതം നൽകിയിരിക്കുന്നു.
** Note :
കുറിപ്പ്: അരയന്നങ്ങളുടെ വീട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.