രാജസേനന്റെ സംവിധാനത്തില്‍ 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയലത്തെ അദ്ധേഹം.ശശിധരന്‍ ആറാട്ടുവഴിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ജയറാം, ഗൗതമി, സിദ്ദിക്ക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.തിലകന്‍,വൈഷ്ണമി,ജഗതി ശ്രീകുമാര്‍,ഇന്ദ്രന്‍സ്, മീന,മാമുക്കോയ,ശാന്തകുമാരി,മാള അരവിന്ദന്‍,കൃഷ്ണപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് പെരുമ്പാവൂര്‍ ജി രവിന്ദ്രനാഥ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.എം ജി ശ്രീകുമാര്‍,കെ ജെ യേശുദാസ്, കെ എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.കൈരളി ഫിലിംസിന്റെ ബാനറില്‍ മോഹന്‍ കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: അയലത്തെ അദ്ധേഹം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.