ദേശീയ അവാര്‍ഡ് ജോതാവ് രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ബേബി സിറ്റര്‍. ബിജു മേനോന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമേരിക്കയില്‍ ജീവിക്കുന്ന ഒരു കേരളീയന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. അമേരിക്കയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
തിരക്കുള്ള മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞിനെ നോക്കാനായി ജോലിക്കാരെ നിയമിക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ബേബി സിറ്റര്‍മാരുടെ പ്രധാന കേന്ദ്രം അമേരിക്കയായതിനാലാണ് ചിത്രം അവിടെ വച്ച് ഷൂട്ട് ചെയ്യുന്നത്. രതീഷ് സുകുമാരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായി രഞ്ജിത്ത്, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
** Note :
കുറിപ്പ്: ബേബി സിറ്റര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.