twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    ലോക്ക്ഡൗണില്‍ ബോറടിച്ചോ ; ഇതാ മലയാളത്തിലെ ഫീല്‍ഗുഡ് സിനിമകള്‍

    Author Administrator | Updated: Thursday, July 30, 2020, 05:40 PM [IST]

    സ്റ്റേ ഹോം സ്‌റ്റേ സെയ്ഫ്!! പറയാന്‍ രസമുണ്ടെങ്കിലും സംഭവം അത്ര രസമുള്ള കാര്യമല്ല. ഇനിയും വീട്ടിലിരുന്നു എന്തു ചെയ്യും എന്നല്ലേ ആലോചിക്കുന്നത്. ദാ മലയാളത്തിലെ പത്ത് ഫീല്‍ഗുഡ് സിനിമകള്‍. സിനിമ കാണൂ, വീട്ടിലിരിക്കൂ!!

    cover image
    Maheshinte Prathikaaram

    മഹേഷിന്റെ പ്രതികാരം

    1

    മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം. 2016ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ച ചിത്രത്തില്‍ ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍,അനുശ്രീ,ജാഫര്‍ ഇടുക്കി,അപര്‍ണ്ണ ബാലമുരളി,അലന്‍സിയര്‍ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കള്‍. മികച്ച കാസ്റ്റിങ്ങ്, തിരക്കഥ, ഛായാഗ്രഹണം, സംഗീതം എന്നിവയെല്ലാം കൊണ്ടും മനോഹരമാണ് ഈ ചിത്രം.

    Amen

    ആമേൻ

    2

    ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ ജനപ്രിയ സംവിധായകന്‍ എന്ന നിലയിലേക്കുയര്‍ത്തിയ സിനിമയായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ആമേന്‍. കുമരംകരി എന്ന സാങ്കല്‍പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത്, സ്വാതി റെഡ്ഡി, കലാഭവന്‍ മണി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.   

    Ustad Hotel

    ഉസ്താദ് ഹോട്ടൽ

    3

    അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉസ്ദാത് ഹോട്ടല്‍. ചിത്രത്തില്‍ ഫൈസി എന്ന കഥാപാത്രത്തെയായിരുന്നു ദുല്‍ഖര്‍ അവതരിപ്പിച്ചത്. തിലകന്‍, സിദ്ധിഖ്, നിത്യ മേനോന്‍ തുടങ്ങിയവരായിരുന്നു മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണ് ഉസ്താദ് ഹോട്ടല്‍.   

    Premam

    പ്രേമം

    4

    മലയാള സിനിമയിലെ കലക്ഷന്‍ റെക്കോര്‍ഡുകളെല്ലാം മാറ്റിയെഴുതിയ ചിത്രമായിരുന്നു നിവിന്‍ പോളി നായകനായെത്തിയ പ്രേമം.  അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ചിത്രം നിവിന്‍പോളിയെ സൂപ്പര്‍താര പദവിയിലെത്തിയ ചിത്രം കൂടിയാണ്. ചിത്രം പുറത്തിറങ്ങി നാലുവര്‍ഷം കഴിഞ്ഞിട്ടും ജോര്‍ജ്ജും മലര്‍മിസ്സും ഉണ്ടാക്കിയ ഓളം ഇന്നും തീര്‍ന്നിട്ടില്ല.

    Charlie

    ചാർലി

    5

    ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ചാര്‍ലി. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വതിയായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് .ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രമായ ചാര്‍ലിയെ തേടി ടെസ്സയുടെ അന്വേഷണമാണ് ചിത്രം പറയുന്നത്. പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ടചിത്രങ്ങളിലൊന്നുകൂടിയാണ് ചാര്‍ലി.  

    Anuraga Karikkin Vellam

    അനുരാഗ കരിക്കിന്‍വെള്ളം

    6

    ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗ കരിക്കിന്‍വെള്ളം. ബിജു മേനോന്‍, ആസിഫ് അലി, സുധീര്‍ കരമന, രജിഷ വിജയന്‍, രജിഷ വിജയന്‍ ...

    Jacobinte Swargarajyam

    ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം

    7

    വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ദുബായിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്.  

    Salt N Pepper

    സോൾട്ട് ആന്റ് പെപ്പർ

    8

    പ്രണയവും ഭക്ഷണപ്രിയവും ഇടകലര്‍ത്തി ആഷിക് അബു ഒരുക്കിയ സോള്‍ട്ട് ആന്റ് പെപ്പര്‍ 2011ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ്‌. ലാല്‍, ആസിഫ് അലി, മൈഥിലി, ശ്വേത മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ശ്വേത മേനോന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  

    How Old Are You

    ഹൗ ഓള്‍ഡ് ആര്‍ യു

    9

    നീണ്ട ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, വിനയ് ഫോര്‍ട്ട്, സേതു ലക്ഷ്മി, കനിഹ, ലാലു അലക്‌സ് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X