മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന മലയാളചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഭാസ്‌ക്കര്‍ ഒറു റാസ്‌ക്കല്‍. നയന്‍താരയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. 2015ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. തമിഴ് പതിപ്പില്‍ അരവിന്ദ് സ്വാമിയും അമലപോളുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടന്‍ സിദ്ധിഖാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. നടി മീനയുടെ മകള്‍ ബേബി നെനിക, മാസ്റ്റര്‍ രാഘവ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. അമരേഷ് ഗണേഷാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം വിജയ് ഉലകനാഥ്. ഹര്‍ഷിനി മൂവീസിന്റെ ബാനറില്‍ എം ഹര്‍ഷിനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഭാസ്‌കര്‍ ഒരു റാസ്‌ക്കല്‍ -തമിഴ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.