സന്തോഷ് പെരിങ്ങോത്ത് സംവിധാനം ചെയ്ത ചിത്രമാണ് ബോണ്‍സായ്.ഒരു നാടിന്റെയും ഒരു കൂട്ടം ജനതയുടേയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ദൂരെയുള്ള സ്‌ക്കൂളില്‍ പോവാന്‍ വഴിയില്ലാതെ സൈക്കിള്‍ മോഹിക്കുന്ന ഒരു കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.പിന്നെ അവന്റെ ആഗ്രഹത്തിനായി കൂടെ നില്‍ക്കുന്ന സൈക്കിള്‍ റിപ്പയര്‍കാരനും. പ്രകൃതിയിൽ ജീവിക്കുന്ന എല്ലാ ജന്തു ജീവജാലങ്ങൾക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. ഒരു കുട്ടിയുടെ സ്വപ്നവും അതിലേയ്ക്ക് അവനെ നയിക്കുന്ന ചില വ്യക്തികളുടേയും കഥയാണ് ബോൺസായി.മനോജ് കെ ജയന്‍, സന്തോഷ് കീഴാറ്റൂര്‍, ലെന, സുനില്‍ സുഖദ,മാസ്റ്റര്‍ സുദേവ്, രാജേഷ് ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സുരേഷ് രാമന്തളിയുടെ വരികള്‍ക്ക് ജയചന്ദ്രന്‍ കാവുന്താഴ ആണ് സംഗീതം നല്‍കുന്നത്. പി ജയചന്ദ്രന്‍, സുനില്‍ മത്തായി, ശ്രേയ ജയദീപ്, ഹരിത ഹരീഷ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ജലീല്‍ ബാദുഷ ഛായാഗ്രഹണവും രത്‌നകുമാര്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.എസ് ആര്‍ ഫിലിംസിന്റെ ബാനറില്‍ സുരേഷ് കെ പിയാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ബോണ്‍സായ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.