ചലച്ചിത്ര താരം ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ചാണ. ഭീമന്‍ രഘു തന്നെയാണ് ചിത്രത്തിലെ നായകന്‍. പുതുമുഖം മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. കവിയൂര്‍ പൊന്നമ്മ, ഭീമന്‍ രഘു, അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാടരംഗത്തെ പ്രമുഖരും ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നു.
അജി അയിലറയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത്. തെങ്കാശിയില്‍ നിന്നും ചാണയുമായി കേരളത്തിലേക്ക് ജോലിക്ക് വരുന്ന തമിഴ് യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ലെജിന്‍ ചെമ്മാനി, കത്രീന ബിജിമോള്‍ എന്നിവരുടെ വരികള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം നല്‍കിയിരിക്കുന്നു. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മണികുമാര്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്. സ്വീറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ ശശിന്ദ്രന്‍ കണ്ണൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. 2023 മാര്‍ച്ച് 14 നാണ് ചിത്രത്തിന്റെ റിലീസ്.
** Note :
കുറിപ്പ്: ചാണ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.