നവാഗതനായ അനുരഞ്ജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചിക്കന്‍ കോക്കാച്ചി. ധര്‍മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, നേഹ രത്‌നാകരന്‍, ബിജുക്കുട്ടന്‍, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരു ഹോട്ടലിനെ പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രമാണ് ചിക്കന്‍ കോക്കാച്ചി. ബി.കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ്, ശ്വേത മോഹന്‍, ജാസി ഗിഫ്റ്റ്, രമേശ് ബാബു , പുഷ്പാവതി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ചിക്കന്‍ കോക്കാച്ചി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.