ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ചങ്ക്‌സ്. സൂപ്പര്‍താര നിരയില്ലാതെയാണ് ചിത്രം ബോക്‌സോഫീസില്‍ ഹിറ്റായത്. സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവരുടേതാണ് തിരക്കഥ. ജയ് വാസുദേവ്, ഡിക്‌സണ്‍ പൊഡുത്താസ്, ശ്രീരാജ് എ.കെ.ഡി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ചിത്രം വൈശാഖ ബാനറില്‍ വൈശാഖ് രാജനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹണിറോസ്, ധര്‍മജന്‍, ബാലു വര്‍ഗീസ്, വിശാഖ്, ഗണപത്, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സൗഹൃദവും, പ്രണയവും, വിരഹവും അടങ്ങിയ ക്യാമ്പസ് ചിത്രമാണ് ചങ്ക്‌സ്.
റൊമാരിയോ, ആത്മാറാം, യൂദാ എന്നീ മെക്കാനിക്കല്‍ സ്റ്റുഡന്റുകളും അവരുടെ ടീമില്‍ പെട്ട റിയാസ് എന്ന സി എസ് കാരനും പൂണ്ടുവിളയാടുന്ന എന്‍ജീനിയറിംഗ് ക്യാമ്പസ് ആണ് ചങ്ക്‌സിന്റെ പശ്ചാത്തലം. അതിനിടയിലേക്കാണ് ആണ്‍കുട്ടികള്‍ മാത്രമുള്ള മെക്കിലേക്ക് റിയയായി ഹണി റോസ് വരുന്നത്. പിന്നീട് ആ പെണ്‍കുട്ടിയെ മെക്ക് റാണിയായി പ്രഖ്യാപിക്കുന്നതും, മെക്ക് റാണി ആ ക്യാമ്പസിലെ ഓരോരുത്തരുടെയും ജീവിതത്തില്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ ട്വിസ്റ്റുകളാണ്. പിന്നീട് വരുന്ന ഭാഗത്ത് മെക്ക് റാണി പ്രണയത്തിലാവുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഉള്ളത്. സിദ്ധിഖ്, ലാല്‍, റീന ബഷീര്‍, കൈലാഷ്, ഷമ്മി തിലകന്‍,ഹരീഷ് കണാരന്‍, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോപീ സുന്ദരാണ് സംഗീതം സംവിധാനം.
** Note :
കുറിപ്പ്: ചങ്ക്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.