തീരന്‍ അധികാരം ഒന്‍ട്ര്, കടൈക്കുട്ടി സിങ്കം എന്നീ ചിത്രങ്ങള്‍ക്കുശേഷം കാര്‍ത്തി നായകവേഷത്തിലെത്തുന്ന ചിത്രമാണ് ദേവ്.രജത് രവിശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.രാകുല്‍ പ്രീത് ആണ് കാര്‍ത്തിയുടെ നായികയായി എത്തുന്നത്.തീരന്‍ അധികാരം ഒണ്‍ട്രിനു ശേഷം രാകുല്‍ പ്രീത് സിംഗ് കാര്‍ത്തിയുടെ നായികയായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് ദേവ്.ഇവര്‍ക്കു പുറമെ രമ്യ കൃഷ്ണന്‍, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.ഛായാഗ്രഹണം വേല്‍രാജും എഡിറ്റിങ്ങ് റൂബനും നിര്‍വ്വഹിക്കുന്നു.റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും പ്രിന്‍സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.തമിഴിലും തെലുങ്കിലുമായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
** Note :
കുറിപ്പ്: ദേവ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.