>

  തനിയാവര്‍ത്തനം മുതല്‍ മാസ്റ്റര്‍പീസ് വരെ; അധ്യാപകനായി മമ്മൂട്ടി തിളങ്ങിയ ചിത്രങ്ങള്‍

  1987ല്‍ പുറത്തിറങ്ങിയ തനിയാവര്‍ത്തനം മുതല്‍ 2017ല്‍ പുറത്തിറങ്ങിയ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടി അധ്യാപകനായി തിളങ്ങിയിട്ടുണ്ട്. ഈ ചിത്രങ്ങളൊക്കെയും ബോക്‌സോഫീസില്‍ മിന്നുന്ന വിജയം നേടുകയും ചെയ്തിട്ടുണ്ട്. മമ്മൂട്ടി അധ്യാപകനായി തിളങ്ങിയ പ്രധാനപ്പെട്ട 5 ചിത്രങ്ങളിതാ..
  ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് തനിയാവര്‍ത്തനം. ചിത്രത്തില്‍ ബാലന്‍ മാഷ് എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. കുടുംബത്തിലെ പുരുഷന്മാർക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ വിഹ്വലതകളിൽപ്പെട്ടുഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണഭാവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 
  മോഹൻലാൽ , മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രമാക്കി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് അനുബന്ധനം.  മുരളീധരൻ മാസ്റ്റർ എന്ന കഥാപാത്രയായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. 1985ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആ വർഷത്തെ കേരള സർക്കാരിന്റെ മികച്ച കഥയ്ക്കുള്ള പുരസ്‌ക്കാരവും, സീമയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചിരുന്നു.
  മമ്മൂട്ടി, ശ്രീനിവാസൻ, ശോഭന, ആനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്‌ത ചിത്രമാണ് മഴയെത്തും മുന്‍പേ. ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ കോളേജ് പ്രൊഫസറാ റായ നന്ദകുമാര്‍ വര്‍മ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്‌. 1995-ൽ പ്രദർശനത്തിനെത്തിയ ചിത്രം ബോക്‌സാഫോസീല്‍ മികച്ച വിജയം നേടിയിരുന്നു.

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X