ഹാസ്യതാരം സാജു നവോദയയെ കേന്ദ്രകഥാപാത്രമാക്കി ജെസ്പാല്‍ ഷണ്‍മുഖം സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 'എന്റെ കല്ലുപെന്‍സില്‍'. അജിത് സോമന്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. നിയാസ് അബ്ദുള്‍ റഹിമിന്റെതാണ് കഥ. ഒരു അനാഥാലയമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. അനാഥാലയത്തിലെ പാചകക്കാരനായാണ് സാജു നവോദയ ചിത്രത്തില്‍ എത്തുന്നത്. അനാഥാലയവും അവിടുത്തെ കുട്ടികളും അവരുടെ ജീവിതവുമാണ് ചിത്രം പറയുന്നത്. സാജു നവോദയ്ക്കു പുറമെ 30ഓളം കുട്ടികളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ടിഎസ്‌ജെ ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജീവന്‍ നന്ദന്‍, കെ.എ. ലത്തീഫ്, മധു ആലപ്പുഴ എന്നിവര്‍ ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
** Note :
കുറിപ്പ്: എന്റെ കല്ലുപെന്‍സില്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.