മുകേഷ്, ജയറാം, സിദ്ദിക്ക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് എഴുന്നള്ളത്ത്. എസ് ഭാസുരചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിതാര, ഫിലോമിന,സുചിത്ര,ജഗന്നാഥന്‍,ഇന്ദ്രന്‍സ്, കെ പി എസി ലളിത, ശ്രീജ, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, കാലടി ഓമന, വിധു കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ എസ് ചിത്ര, എം ജി ശ്രീകുമാര്‍,ബാലഗോപാലന്‍ തമ്പി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചെല്ലം ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: എഴുന്നള്ളത്ത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.