കാവ്യ മാധവനെ പ്രധാന കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗദ്ദാമ.ശ്രീനിവാസന്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, മുരളി ഗോപി, സുകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.കേരളത്തില്‍ നിന്നും വീട്ടുജോലിക്കായി സൗദി അറേബ്യയിലെത്തുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.സൗദി പൗരന്മാരെ മോശമായും വേലക്കാരികളായെത്തുന്നവര്‍ക്കു പീഡനമേല്‍ക്കുന്നതായും ചിത്രീകരിക്കുന്നതെന്ന ആരോപണമുണ്ടായതിനെതുടര്‍ന്ന് ചിത്രത്തിനു യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു.2010ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിലൂടെ കാവ്യ മാധവനു ലഭിച്ചിരുന്നു.2010ലെ ക്രിട്ടിക്‌സ് അവാര്‍ഡുകളില്‍ മികച്ച ചിത്രം, സംവിധായകന്‍, നടി എന്നീ അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു.അനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി പ്രദീപ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഗദ്ദാമ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.